ഹൈദരാബാദ് : സനാതന ധർമ്മ രക്ഷണ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാൺ . അത് “കാലത്തിന്റെ ആവശ്യമാണെന്നും“ അദ്ദേഹം പറഞ്ഞു.
“ഒരു വഖഫ് ബോർഡ് ഉണ്ടെങ്കിൽ, എന്തുകൊണ്ട് സനാതന ധർമ്മ സംരക്ഷണ ബോർഡ് ആയിക്കൂടാ? അത് കാലഘട്ടത്തിന്റെ ആവശ്യമാണ്, അത് മുന്നോട്ട് കൊണ്ടുപോകണം.ഭാരതത്തിലെ മുഴുവൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിശോധിക്കുന്നതിനായി ദേശീയ തലത്തിൽ ഒരു ‘സനാതന ധർമ്മ രക്ഷണ ബോർഡ്’ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. സോഷ്യൽ മീഡിയയിൽ സനാതന ധർമ്മത്തെ വിമർശിക്കുന്നവരോ അതിനെക്കുറിച്ച് അനാദരവോടെ സംസാരിക്കുന്നവരോ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും. “ – പവൻ കല്യാൺ പറഞ്ഞു.
സനാതന ധർമ്മത്തെ സംരക്ഷിക്കാൻ കൂടുതൽ ഇടങ്ങളിൽ സമർപ്പിത വിഭാഗമായ ‘നരസിംഹ വരാഹി ബ്രിഗേഡ്’ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: