പ്രയാഗ് രാജ് : പ്രസ്താവനകളും , പ്രവർത്തികളും കൊണ്ട് ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് അക്ഷയ്കുമാർ . വരാനിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മാറ്റി വച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് താരം. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത താരം ഈ വിശുദ്ധസംഗമത്തിൽ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
“എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു . ഇവിടെ ഇത്രയും നല്ല ക്രമീകരണങ്ങൾ ചെയ്തതിന് ഞങ്ങൾ മുഖ്യമന്ത്രി യോഗി സാഹബിന് നന്ദി പറയുന്നു. 2019 ൽ അവസാന കുംഭമേള നടന്നപ്പോൾ ആളുകൾ കെട്ടുകളുമായി വന്നിരുന്നത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ എല്ലാ വലിയ ആളുകളും വരുന്നു, അംബാനി വരുന്നു, അദാനി വരുന്നു, വലിയ നടന്മാർ വരുന്നു. അപ്പോള്‍ ഇതിനെ മഹാ കുംഭമേള എന്ന് വിളിക്കുന്നു, എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്? ഇത് വളരെ വളരെ നല്ലതാണ്. “ അദ്ദേഹം പറഞ്ഞു.ഹാ കുംഭമേളയിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാർക്കും അവിടെ ജോലി ചെയ്യുന്നവർക്കും അക്ഷയ് കുമാർ നന്ദി പറഞ്ഞു.
തൊഴുകൈകളോടെ പുണ്യസ്നാനം ചെയ്യുന്ന അക്ഷയ് കുമാറിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൻ ജനക്കൂട്ടത്തിനും പൂർണ്ണ സുരക്ഷയ്‌ക്കുമിടയിലാണ് അക്ഷയ് കുമാർ പുണ്യസ്നാനത്തിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: