ചാലക്കുടി: വൈകല്യങ്ങള്‍ ചാടി കടന്ന് ചെന്നൈയില്‍ വെച്ച് നടന്ന അന്തര്‍ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടി ചാലക്കുടി ശാന്തിഭവനിലെ എം.കെ.റൊണാള്‍ഡോ. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ അംഗീകാരം.
വാശിയേറിയ ദേശീയ മത്സരത്തില്‍ തുല്യ പോയിന്റ് നേടി റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് വന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് സംഘാടകര്‍ ഫലം തടഞ്ഞ് വെച്ചെങ്കിലും അവസാനം തമിഴ് നാടിന്റെ കായിക താരത്തിന് രണ്ടാം സ്ഥാനം നല്‍കുവാന്‍ സംഘാടകര്‍ തയ്യാറായത്തോടെ റൊണാള്‍ഡോ മൂന്ന് സ്ഥാനത്തേക്ക് പിന്‍തളപ്പെടുകയായിരുന്നു.
ഫെബ്രുവരി 17 മുതല്‍ 20 വരെയാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തി ഭവനിലെ നാല് പെണ്‍ കുട്ടികള്‍ പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വേണ്ടിയുടെ ദേശീയ പാര അതലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തില്‍ നിന്ന് 26 പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ സ്വര്‍ണ്ണവും,വെള്ളിയും,വെങ്കലവുമായി കേരളം ആറ് മെഡലുകളാണ് നേടുകയും ചെയ്തു. ചാലക്കുടി ശാന്തി ഭവനിലെ നാല് പെണ്‍കുട്ടികളാണ് മത്സരത്തിന് അര്‍ഹത നേടിയിരുന്നത്. അഖില പൗലോസ് ഡിസ്‌കസ് ത്രോയിലും, പി.ഡി.ബിസ്മി, പി.വി.ജോബി എന്നിവര്‍ ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും സമ്മാനങ്ങള്‍ നേടുവാന്‍ സാധിച്ചില്ല.
അഖില പൗലോസ് കഴിഞ്ഞ വര്‍ഷം ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു. ശാന്തിഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ്, പ്രിയ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ച് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. മറ്റുള്ള സര്‍ക്കാരുകള്‍ ഭിന്ന ശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ താരങ്ങളോട് വലിയ അവഗണനയാണ് നല്‍കുന്നതെന്നും ശാന്തി ഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ് പറഞ്ഞു.
തമിഴ് നാട് 23മത് ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത് സമ്മാനം നേടുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന താരങ്ങള്‍ സ്വന്തം ചിലവില്‍ മത്സരത്തില്‍ പങ്കെടുക്കണ്ടേ അവസ്ഥയാണ്. യാത്ര ചിലവടക്കം എല്ലാം സ്വന്തമായി വഹിക്കണം. കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയവരെ അനുമോദിക്കുവാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനും, കഴിവുകളെ പോത്സാഹിപ്പിക്കുവാനും മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇവിടെ അവഗണിക്കുകയാണെന്നും പറയുന്നു.തങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇത്തരത്തിലുള്ള കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക