Categories: India

തെലങ്കാനയിലെ തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 47 മണിക്കൂർ, രക്ഷാപ്രവർത്തനം തുടരുന്നു

Published by

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 47 മണിക്കൂർ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളത്തിന് പുറമേ ചളിയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

നിലവിൽ വെള്ളവും ചളിയും നീക്കുന്ന പ്രവർത്തനമാണ് പരോഗമിക്കുന്നത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്‌ക്ക് ഉടൻ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 200 മീറ്റർ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. തുരങ്കത്തിൽ കുടുങ്ങിയവർക്ക് ഓക്‌സിജൻ നൽകുന്നുണ്ട്.

സൈന്യത്തിന്റെ എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് ഇന്നലെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. സൈന്യത്തിന് പുറമേ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എൻഡിആർഎഫ്) സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്ഡിആർഎഫ്) നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉടൻ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാഹചര്യങ്ങൾ വിലയിരുത്തി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by