ന്യൂദല്‍ഹി: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേയ്‌മെന്റുകള്‍ക്കും കണ്‍വീനിയന്റ് ഫീ ഈടാക്കാനാരംഭിച്ച് ഗൂഗിള്‍ പേ (ജിപേ). മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് നേരത്തെ തന്നെ അധിക തുക ഈടാക്കുന്നുണ്ട്. വൈദ്യുതി ബില്‍, ഗ്യാസ്, വെള്ളം ഉള്‍പ്പെടെയുള്ളവയുടെ ബില്‍ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്‌ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.
ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയന്‍സ് ഫീ ആയി ഈടാക്കുക. യുടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്കുള്ള ജിഎസ്ടിക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും തുക ഈടാക്കുക. യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ബില്‍ പേയ്‌മെന്റുകള്‍ ചെയ്യുമ്പോള്‍ ഈ തുക ബാധകമാവില്ല.
ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളുടെ പാത പിന്തുടര്‍ന്നാണ് ജിപേയുടെ പുതിയ നീക്കം. ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു രൂപ മുതല്‍ 40 രൂപ വരെയാണ് പേടിഎം ഈടാക്കുന്നത്. ഫോണ്‍ പേ ഗൂഗിള്‍ പേയ്‌ക്ക് സമാനമായ നിരക്കാണ് ഇടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക