India

പ്രജനനത്തിന് ഒഡീഷ തീരത്ത് എത്തിയത് ആറ് ലക്ഷത്തിലേറെ കടലാമകള്‍

Published by

ബര്‍ഹാംപുര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള ഋഷികുല്യ നദിയുടെ അഴിമുഖത്ത് പ്രജനനത്തിനായി ഇതുവരെ എത്തിയത് 6.82 ലക്ഷം ഒലിവ് റിഡ്ലി കടലാമകള്‍. മുട്ട വിരിയിക്കാനും കൂടൊരുക്കാനുമായി ഒലിവ് റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്താന്‍ തുടങ്ങിയത് ഫെബ്രുവരി 16നാണ്. ഇതോടെ ഇവിടെ ഏറ്റവുമധികം ഒലിവ് റിഡ്ലി കടലാമകള്‍ കൂടൊരുക്കുന്ന വര്‍ഷങ്ങളിലൊന്നായി 2025 മാറി.

2022ല്‍ 5.50 ലക്ഷം ഒലിവ് റിഡ്ലി കടലാമകളാണ് മുട്ടയിടാനായി ഋഷികുല്യ നദിയുടെ അഴിമുഖത്തെത്തിയത്. 2023ല്‍ ഇത് 6.37 ലക്ഷമായി മാറി. ഈ റിക്കാര്‍ഡാണ് 2025ല്‍ തകര്‍ന്നത്. കൂടൊരുക്കാനും മുട്ടയിടുന്നതിനുമായി ഇനിയും ഒലിവ് റിഡ്ലി കടലാമകള്‍ തീരത്തെത്തുമെന്നും അതിനാല്‍ എണ്ണം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും ബര്‍ഹാംപുര്‍ ഡിഎഫ്ഒ ആയ സണ്ണി കോക്കര്‍ പ്രതികരിച്ചു.

അനുകൂലമായ കാലാവസ്ഥയാണ് റിക്കാര്‍ഡ് കണക്കിന് ഒലിവ് റിഡ്ലി കടലാമകള്‍ തീരത്തെത്തുന്നതിന് കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by