പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ കുടുംബസമേതം എത്തിയ നടി തമന്ന ഭാട്ടിയ. ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്തു. ജീവിതത്തില്‍ ഒരിയ്ക്കല്‍ കിട്ടുന്ന മഹാഭാഗ്യം എന്നാണ് തമന്ന ഭാട്ടിയ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
” നമ്മള്‍ ഒക്കെ മനുഷ്യരാണ്. അതുകൊണ്ട് തന്നെ പാപങ്ങളില്‍ നിന്നും മുക്തി നേടുക എന്ന സങ്കല്‍പം നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മനസ്സില്‍ പല ചിന്തകളും ഒരു പീഢ പോലെ കൊണ്ടുനടക്കുമ്പോള്‍ അതിനെയെല്ലാം കളയാന്‍ പറ്റിയ ഇടം എന്നത് വലിയ കാര്യമാണ്..” – തമന്ന ഭാട്ടിയ പറഞ്ഞു.
ഓരോരുത്തരുടേയും ഭക്തിയും വിശ്വാസവും ചേര്‍ന്ന് എല്ലാവരും ഒന്നിച്ച് അത് ഒരിടത്ത് നിര്‍വ്വഹിക്കുന്നത് വലിയ കാര്യമാണെന്നും തമന്ന പറഞ്ഞു. തമിഴിലും തെലുങ്കിലും വന്‍തരംഗം തീര്‍ത്ത തമന്ന ഭാട്ടിയ ഈയിടെ ഹിന്ദിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ആജ് കി രാത് എന്ന തമന്നയുടെ നൃത്തം വലിയ തരംഗമായി മാറിയിരുന്നു.
ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലാണ് മഹാകുംഭമേള അവസാനിക്കുക. ഇതിനകം 62 കോടി പേര്‍ പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക