India

ബാഗേശ്വര്‍ ബാബയെ കണ്ട്, ബാഗേശ്വര്‍ ബാബയുടെ ആത്മീയസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; ബാഗേശ്വര്‍ ധാം മെഡിക്കല്‍ കോളെജിന് തറക്കല്ലിട്ടു

ബാഗേശ്വര്‍ ബാബയുടെ ആശ്രമം സന്ദര്‍ശിച്ചും ബാഗേശ്വര്‍ ബാബയുടെ ആത്മീയ സംഗമത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി മോദി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് ബാഗേശ്വര്‍ ബാബയുടെ ആശ്രമം. . ഇവിടെ നടന്ന ഒരു ചടങ്ങില്‍ ബാഗേശ്വര്‍ ആശ്രമത്തിന്‍റെ പേരില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളെജിനും ആശുപത്രിയ്ക്കും മോദി തറക്കല്ലിട്ടു.

Published by

ലഖ്നൗ: ബാഗേശ്വര്‍ ബാബയുടെ ആശ്രമം സന്ദര്‍ശിച്ചും ബാഗേശ്വര്‍ ബാബയുടെ ആത്മീയ സംഗമത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി മോദി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് ബാഗേശ്വര്‍ ബാബയുടെ ആശ്രമം. .

ഇവിടെ നടന്ന ഒരു ചടങ്ങില്‍ ബാഗേശ്വര്‍ ആശ്രമത്തിന്റെ പേരില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളെജിനും ആശുപത്രിയ്‌ക്കും മോദി തറക്കല്ലിട്ടു.അതിന് മുന്‍പ് ബാഗേശ്വര്‍ ആശ്രമത്തിലെ ബാലാജി ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തി. മധ്യപ്രദേശിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയാണ് ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന യുവസന്യാസി. ബാഗേശ്വര്‍ ധാം എന്നറിയപ്പെടുന്ന ഹൈന്ദവ പീഠത്തിലെ അധിപതിയാണ് ബാഗേശ്വര്‍ ബാബ.

നിറയെ ഭക്തര്‍ ആരാധിക്കുന്ന യുവസന്യാസിയാണ് ബാഗേശ്വര്‍ ധാം. ഈയിടെ അദ്ദേഹം ഹിന്ദുമതം ഒന്നാണെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ജാതിയ്‌ക്കെതിരെ നടത്തിയ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. രാമഭദ്രാചാര്യയുടെ ശിഷ്യനാണ് ബാഗേശ്വര്‍ ബാബ. പുരാണകഥകള്‍ അവതരിപ്പിച്ചാണ് ബാഗേശ്വര്‍ ബാബ ഗ്രാമങ്ങളിലെ കണ്ണിലുണ്ണിയായത്. ദിവസങ്ങള്‍ നീളുന്ന ഇദ്ദേഹത്തിന്റെ കഥാസംഗമങ്ങള്‍ പ്രസിദ്ധമാണ്. രാമചരിതമാനസും ശിവപുരാണവുമാണ് അദ്ദേഹം കഥപറയാന്‍ ഉപയോഗിക്കുക. ബാഗേശ്വര്‍ ബാബയുടെ മുത്തച്ഛന്‍ സംയാസ് ബാബയാണ് ബാഗേശ്വര്‍ ആശ്രമം സ്ഥാപിച്ചത്. തനിക്ക് മുത്തച്ഛന്റെ അനുഗ്രവും സിദ്ധിയും ലഭിച്ചിട്ടുണ്ടെന്ന് ബാഗേശ്വര്‍ ബാബ പറയുന്നത്.

പശുക്കള്‍ക്ക് വേണ്ടിയും ഗംഗയ്‌ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും ഒരുപോലെ ശബ്ദമുയര്‍ത്തുന്ന പ്രധാനമന്ത്രി അപൂര്‍വ്വം
പശുക്കള്‍ക്ക് വേണ്ടിയും ഗംഗയ്‌ക്ക് വേണ്ടിയും ഗരിബീകള്‍ക്ക് (പാവപ്പെട്ടവര്‍ക്ക്) വേണ്ടിയും ഒരു പോലെ ശബ്ദമുയര്‍ത്തുന്ന പ്രധാനമന്ത്രി അപൂര്‍വ്വമാണന്ന് ബാഗേശ്വര്‍ ബാബ പറഞ്ഞു. ഈയിടെ അമേരിക്കയില്‍ പോയ അദ്ദേഹം ട്രംപിനെ കണ്ടു. അവിടെ വെച്ച് പ്രധാനമന്ത്രിയെ കസേരയില്‍ ഇരുത്തി ട്രംപ് പറഞ്ഞത് ദി ഗ്രേറ്റ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നാണ്. പക്ഷെ ഇപ്പോള്‍ അദ്ദേഹം നമ്മുടെ ഗ്രാമത്തിലേക്കും വന്നിരിക്കുന്നു. ഇങ്ങിനെ ഒരു പ്രധാനമന്ത്രിയെ കിട്ടുക പ്രയാസമാണ്. ഗംഗയ്‌ക്ക് വേണ്ടിയും ഗരിബീകള്‍ക്ക് (പാവപ്പെട്ടവര്‍ക്ക്) വേണ്ടിയും ഒരു പോലെ ശബ്ദമുയര്‍ത്തുന്ന പ്രധാനമന്ത്രി അപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.ജവാന് വേണ്ടിയും കര്‍ഷകര്‍ക്കും വേണ്ടി ഒരു പോലെ സംസാരിക്കുന്നതാണ് ഈ പ്രധാനമന്ത്രി.-അദ്ദേഹം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക