India

സാംബാലിലെ സനാതൻ തീർത്ഥാടന കേന്ദ്രങ്ങളുടെ പുനഃസ്ഥാപനം: 44 ദേവ തീർത്ഥങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്.

Published by

ലഖ്നൗ : ഉത്തർപ്രദേശിലെ സാംബാലിൽ  സനാതന തീർത്ഥാടന കേന്ദ്രങ്ങൾ ഒന്നൊന്നായി വെളിച്ചത്തുവരുന്നതായി സാംബാൽ ജില്ലാ ഡിഎം രാജേന്ദ്ര പെൻസിയ അറിയിച്ചു. ഈ പുണ്യ പ്രദേശങ്ങളെല്ലാം തന്നെ ഒരു വിഭാഗം ആൾക്കാർ അനധികൃതമായി കൈയ്യേറിയിരുന്നത് സർക്കാർ ഇപ്പോൾ മോചിപ്പിച്ച് വരികയാണ്.

സാംബലിന്റെ മൂന്ന് കോണുകളിലായി മൂന്ന് ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ 87 ദേവ തീർത്ഥങ്ങളും 5 മഹാതീർത്ഥങ്ങളുമുണ്ട്. ഈ തീർത്ഥാടന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഒരു വിഭാഗം ജനങ്ങൾ കൈയേറിയതാണെന്ന് വാർത്താ ഏജൻസിയോട് സംസാരിച്ച രാജേന്ദ്ര പെൻസിയ പറഞ്ഞു. 87 ദേവ തീർത്ഥങ്ങളിൽ ഇതുവരെ 60 ദേവ തീർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 44 ദേവ തീർത്ഥങ്ങൾ കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാക്കിയുള്ള സ്ഥലങ്ങൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുടെയും നവീകരണത്തിനായി വിശദമായ ഒരു ഡിപിആർ തയ്യാറാക്കി സർക്കാരിന് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ വന്ദൻ യോജനയ്‌ക്ക് കീഴിലും മുനിസിപ്പൽ കൗൺസിലിന്റെ 15-ാം ധനകാര്യത്തിന് കീഴിലും, ടൂറിസം, ചാരിറ്റബിൾ വകുപ്പിന് കീഴിലും നൽകിയ ബജറ്റ് ഉപയോഗിച്ചാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

യമഘണ്ട തീർത്ഥം, ചതിഷ്മുഖ് എന്നിവയുൾപ്പെടെ എല്ലാ കിണറുകളും ഉടൻ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മഴ വരാൻ പോകുന്നു എന്നതിനാലും മഴ വരുമ്പോൾ വെള്ളം സംരക്ഷിക്കപ്പെടുമെന്നതിനാലുമാണ് ഇത്. കാരണം സാംബൽ വരൾച്ചാ മേഖലയിലാണ് വരുന്നത്. നമ്മുടെ ഈ തീർത്ഥാടന കേന്ദ്രങ്ങളെ ജല തീർത്ഥ എന്നാണ് വിളിച്ചിരുന്നത് അതിനാൽ അവയുടെ പുനരുജ്ജീവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാംബാലിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റും വാചാലനായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഒരു തീർത്ഥാടന കേന്ദ്രം ഉണ്ടെന്ന് പുസ്തകങ്ങളിൽ മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് ആളുകൾ പറയുന്നു. ഇപ്പോൾ നമ്മൾ അത് യഥാർത്ഥ ജീവിതത്തിൽ കാണുന്നു. 48 കിലോമീറ്റർ നീളമുള്ള 24 കോസി പരിക്രമ പൂർത്തിയാകുകയും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കുകയും ചെയ്യുന്നുണ്ട്.

ഇത് സാംബാലിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചതിന് ശേഷം കാശി, മഥുര, പ്രയാഗ് എന്നിവ പോലെ വരും ദിവസങ്ങളിൽ സാംബാൽ ഒരു വലിയ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക