പ്രയാഗ്രാജ്: കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് സ്നാനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭാരതത്തിന്റെ പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഇത്രയും മികച്ച രീതിയില്‍ മഹാകുംഭമേള സംഘടിപ്പിച്ചതിന് യോഗി സര്‍ക്കാരിന് നന്ദി പറയുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വലിയ പ്രവാഹമാണ് കുംഭമേളയില്‍ കാണാനായത്. രാജ്യത്തിന്റെ പുരോഗതിക്കും ഒത്തൊരുമയ്ക്കും വേണ്ടി താന്‍ ഗംഗാദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും ആര്‍ലേക്കര്‍ പറഞ്ഞു. അദ്ദേഹം കുടുംബത്തോടൊപ്പം ബോട്ട് യാത്രയും നടത്തി.
കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ ജെ.പി. നഡ്ഡയും ഇന്നലെ കുടുംബസമേതം പ്രയാഗ്രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: