ജയലക്ഷ്മി സില്‍ക്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ജയലക്ഷ്മി ഡയറക്ടര്‍ നാരായണ കമ്മത്ത്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മാനേജിങ് ഡയറക്ടര്‍ ഗോവിന്ദ കമ്മത്ത്, ഹൈബി ഈഡന്‍ എംപി, സതീഷ് കമ്മത്ത്, ടി.ജെ. വിനോദ് എംഎല്‍എ സമീപം
കൊച്ചി: ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നല്ല മനസോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥാപനങ്ങളോട് കൂറു പുലര്‍ത്തുകയും വിജയത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെ കേരളത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം നിലയിലെ ബ്രൈഡല്‍ മണ്ഡപം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കുന്നത് മാര്‍ക്കറ്റുകളാണെന്നും അവിടം സ്ത്രീ ശാക്തീകരണത്തിന് കൂടി വഴിയൊരുക്കിയതില്‍ ജയലക്ഷ്മിക്ക് വലിയ പങ്കുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കാല്‍ലക്ഷത്തിലേറെ കുടുംബങ്ങളാണ് ജയലക്ഷ്മിയുമായി ബന്ധപ്പെട്ട് മുമ്പോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്, ജയലക്ഷ്മി എംഡി ഗോവിന്ദ കമ്മത്ത്, ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പുതിയ ഷോറൂമില്‍ ജയലക്ഷ്മി സില്‍ക്സിന്റെ കോര്‍പറേറ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി എംജി റോഡ്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക