News

മണിപ്പൂരില്‍ നിരോധിത സംഘടനയിലെ ആറു പേര്‍ അറസ്റ്റില്‍, പ്രക്‌ഷോഭകര്‍ ആയുധങ്ങള്‍ അടിയറവയ്‌ക്കുന്നു

Published by

ഇംഫാല്‍ : മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിന്ന് നിരോധിത സംഘടനയിലെ ആറ് പ്രവര്‍ത്തകരെയും ഇംഫാല്‍ ഈസ്റ്റില്‍ ആളുകളെ കൊള്ളയടിച്ച ഒരു സംഘത്തിലെ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആറ് അംഗങ്ങളെ പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പൊതുജന അവബോധത്തിനായി ലോക്കല്‍ പോലീസ്, അസം റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത ശ്രമങ്ങളെത്തുടര്‍ന്ന് ചുരാചന്ദ്പൂര്‍ ജില്ലയില്‍ കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും അടിയറവച്ചതായി എസ്പി പ്രഖര്‍ പാണ്ഡെ പറഞ്ഞു. നിയമവിരുദ്ധമായ ആയുധങ്ങളും വെടിക്കോപ്പുകളും സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണിത്. കാക്ചിംഗ് വൈരി പ്രദേശത്ത് നിന്ന് സുരക്ഷാ സേന 12 തോക്കുകള്‍ കണ്ടെടുത്തു. തെങ്നൗപാല്‍ ജില്ലയിലെ മോറെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാവോജാങ് ഗ്രാമത്തില്‍ നടത്തിയ ഓപ്പറേഷനില്‍, ഡിറ്റണേറ്ററുകള്‍ ഘടിപ്പിച്ച 22 കിലോഗ്രാം ഭാരമുള്ള രണ്ട് സ്ഫോടകവസ്തുക്കള്‍ , 7 കിലോഗ്രാം ഐഇഡി, 6 കിലോഗ്രാം ഡിറ്റണേറ്ററുകള്‍ ഘടിപ്പിച്ച ബോംബ്, 4 കിലോഗ്രാം ബോംബ് എന്നിവ കണ്ടെടുത്തു.
മണിപ്പൂര്‍ പോലീസും കേന്ദ്ര സേനയും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by