India

പെണ്‍കുഞ്ഞിനെ കുളിപ്പിച്ചും തലയില്‍ ഗംഗാജലം ഒഴിച്ചുകൊടുത്തും ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ യോഗി ആദിത്യനാഥ്

ശത്രുക്കളെ വിറപ്പിക്കുന്ന യോഗി ആദിത്യനാഥിനെയല്ല ശനിയാഴ്ച മഹാകുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ കണ്ടത്. ഏതോ ഒരമ്മ നല്‍കിയ പെണ്‍കുഞ്ഞിനെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യോഗി ആദിത്യനാഥിന്‍റെ ശിശുസഹജമായ മറ്റൊരു മുഖമാണ് മഹാകുംഭമേളയില്‍ കണ്ടത്. ഇതോടെ ഈ വീഡിയോ വൈറലാവുകയും ചെയ്തു.

Published by

പ്രയാഗ് രാജ് :ശത്രുക്കളെ വിറപ്പിക്കുന്ന യോഗി ആദിത്യനാഥിനെയല്ല ശനിയാഴ്ച മഹാകുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ കണ്ടത്. ഏതോ ഒരമ്മ നല്‍കിയ പെണ്‍കുഞ്ഞിനെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യോഗി ആദിത്യനാഥിന്റെ ശിശുസഹജമായ മറ്റൊരു മുഖമാണ് മഹാകുംഭമേളയില്‍ കണ്ടത്. ഇതോടെ ഈ വീഡിയോ വൈറലാവുകയും ചെയ്തു.

മഹാകുംഭമേളയെ വിവാദത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇടത്-ജിഹാദി-എന്‍ജിഒ സംഘങ്ങളും നടത്തുന്ന കുത്തിത്തിരിപ്പുകള്‍ വകവെയ്‌ക്കാതെ മഹാകുംഭമേളയുടെ ആത്മീയവിശുദ്ധി നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന യോഗി ആദിത്യനാഥിനെയാണ് ഇവിടെ കാണാന്‍ സാധിച്ചത്. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദയ്‌ക്കൊപ്പം മഹാകുംഭമേളയില്‍ യോഗി സ്നാനം ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഒരു അമ്മയുടെ നിര്‍ദേശപ്രകാരം ഒരു പെണ്‍കുഞ്ഞിനെ സ്നാനം ചെയ്യിപ്പിക്കാനായി യോഗി ആദിത്യനാഥിന്റെ അടുത്ത് അനുചരന്മാരില്‍ ഒരാള്‍ എത്തിച്ചത്. പെണ്‍കുഞ്ഞിനെ ഗംഗയില്‍ അരവരെ മുക്കിയ ശേഷം ആ കുഞ്ഞിന്റെ ശിരസ്സിലേക്ക് ചെറുപുഞ്ചിരിയോടെ ഗംഗാജലമൊഴിക്കുന്ന യോഗിയെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യോഗിയുടെ ഈ ആക്ഷന്‍ പുഞ്ചിരിയോടെ നോക്കിക്കാണുന്ന ജെ..പി. നദ്ദയെയും കാണാം,

മഹാകുംഭമേളയെ ചുറ്റിപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികളും രാഷ്‌ട്രീയ ശത്രുക്കളും ഉയര്‍ത്തുന്ന വിവാദം ലേശവും ബാധിക്കാത്ത യോഗിയെയാണ് ശനിയാഴ്ച ത്രിവേണി സംഗമത്തില്‍ കണ്ടത്. . ത്രിവേണിസംഗമത്തിലെ ജലത്തിന്റെ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങളുടെ പ്രചാരണത്തിന് പിന്നാലെ, ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. അജയ് കുമാര്‍ സോങ്കര്‍ ത്രിവേണിസംഗമത്തിലെ ജലം പരിശോധിക്കുകയും ഇത് കുളിക്കാന്‍ മാത്രമല്ല, കുടിക്കാനും കൊള്ളുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്നും ഡോ. അജയ് കുമാര്‍ സോങ്കര്‍ വെള്ളം പരിശോധിച്ചതിന് ശേഷമാണ് . അന്തരിച്ച ശാസ്ത്രജ്ഞന്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ സഹായിയായിരുന്ന അജയ് കുമാര്‍ സോങ്കര്‍ ഇക്കാര്യം പറഞ്ഞത്. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക