Health

‘ശരിയായ ഭക്ഷണം, രോഗത്തില്‍ നിന്ന് മോചനം’, ദേശീയ പദ്ധതി കേരളത്തിലെ കാമ്പസുകളിലും

Published by

തിരുവനന്തപുരം: ദേശീയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഈറ്റ് റൈറ്റ് ‘ വാക്കത്തോണും മേളയും സംഘടിപ്പിച്ചു.
‘ഈറ്റ് റൈറ്റ് ഇന്ത്യ- ഫ്രീഡം ഫ്രം ഡിസീസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്’എന്നതാണ് സന്ദേശം. 25 ന് പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സെമിനാറും സംഘടിപ്പിക്കും. രണ്ട് വര്‍ഷങ്ങളായി, ഈറ്റ് റൈറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന് വലിയ തോതിലുള്ള ശ്രമങ്ങള്‍ എഫ്എസ്എസ്എഐ നടത്തുന്നുണ്ട്.
ശരിയായ ഭക്ഷണം പരിചയപ്പെടുത്തുന്നതിനും അധിക ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കുറയ്‌ക്കുന്നതു പ്രോത്സാഹിപ്പിക്കാനും കാമ്പയിന്‍ സഹായിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക