Kerala

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒളിമ്പ്യന്‍ കെ.എം.ബീന മോളുടെ സഹോദരിയും ഭർത്താവും

Published by

ഇടുക്കി: പന്നിയാര്‍ക്കുട്ടിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 10.30 നുണ്ടായ സംഭവത്തില്‍ ഇടയോടിയില്‍ ബോസ്, ഭാര്യ റീന, െ്രെഡവര്‍ ഏബ്രഹാം എന്നിവരാണ് മരിച്ചത്. ഒളിമ്പ്യന്‍ കെ.എം.ബീന മോളുടെ സഹോദരിയാണ് മരിച്ച റീന.

വെള്ളിയാഴ്ച രാത്രി 11.30-ഓടെ ആയിരുന്നു സംഭവം. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. അപകടം നടന്ന ഉടനെ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസിന്റെയും റീനയുടെയും ജീവന്‍ നഷ്ടമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഏബ്രഹാം മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by