കാറിന്റെ ഇലക്ട്രിക് ബാറ്ററി ഉപഭോക്താക്കള്‍ക്ക് സൗജനമായി കൊടുത്ത് കൊണ്ട് മറ്റൊരു ചൈനീസ് കമ്പനിയായ എംജി ഇന്ത്യക്കാരെ ഞെട്ടിച്ചിട്ട് അധികം നാളായിട്ടില്ല. അതായത് ഉപഭോക്താവിന് കാര്‍ വാങ്ങുമ്പോള്‍ ഇലക്ട്രിക് കാറിലെ ഇലക്ട്രിക് ബാറ്ററിയുടെ പൈസ രൊക്കം കൊടുക്കേണ്ട. പകരം ഇഎംഐ ആയി ബാറ്ററിയുടെ പണം ചെറിയ തുകയായി മാസം തോറും പിടിക്കും. അപ്പോള്‍ കുറഞ്ഞവിലക്ക് കാര്‍ മോഹിയായ ഉപഭോക്താവിന് ഇലക്ട്രിക് കാര്‍ കയ്യില്‍ കിട്ടും. ഈ തന്ത്രം പല രാജ്യത്തും വിജയിച്ചു.
ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തിലും ഇന്ത്യക്കാരെ അമ്പരപ്പിച്ച് 11 എയര്‍ബാഗുകള്‍ ഉള്ള വിലകൂടിയ ഇലക്ട്രിക് എസ് യുവിയുമായി എത്തിയിരിക്കുന്ന ബിവൈഡി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. . ഇന്ത്യയില്‍ ഇത്രയധികം എയര്‍ബാഗുകള്‍ നല്‍കുന്ന മറ്റൊരു കാര്‍ ഇല്ല.ഈയിടെ ഇന്ത്യയില്‍ ഗുണനിലവാരമുള്ള ഇലക്ട്രിക് കാറുകള്‍ വിറ്റ് മുന്നേറിയിരുന്ന ടാറ്റയെ ബിവൈഡി ഞെട്ടിച്ചത് 11 എയര്‍ബാഗുകള്‍ ഉള്ള ഇലക്ട്രിക് എസ് യുവി ഇറക്കിയാണ്.
48.90 ലക്ഷം രൂപ മുതൽ വിലയുള്ള ബിവൈഡി സീലിയൻ 7, പ്രീമിയം, പെർഫോമൻസ് എന്നീ വേരിയന്‍റുകളിൽ ലഭ്യമാണ്. 2025 മാർച്ച് 7 മുതൽ ഡെലിവറികൾ ആരംഭിക്കും. ഹ്യുണ്ടായി അയോണിക് 5 , കിയഇവി6 പോലുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണ് ബിവൈഡി സീലിയൻ 7-ന്റെ എതിരാളികൾ.
സീലിയൻ 7 എന്നാണ് റിപ്പോർട്ടുകൾ. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 എഡിഎഎസ് സ്യൂട്ടും ഈ ഇവിയിൽ ലഭ്യമാണ്. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, മറ്റ് നൂതന സവിശേഷതകൾ എന്നിവയും സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.
സീലിയൻ 7 പ്രീമിയം ഫുൾചാർജ്ജിൽ 567 കിമി റേഞ്ച് വരെ ഇതിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. സീലിയൻ 7 പെർഫോമൻസ് വേരിയന്‍റ് ഒറ്റ ചാർജിൽ 542 കിമി റേഞ്ച് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നു.
ഈ കാറിൽ 7kW ചാർജർ ലഭ്യമാണ്. ഇതിനുപുറമെ, ആറ് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ആദ്യത്തെ സൗജന്യ പരിശോധന സേവനവും ഈ കാറിനൊപ്പം ലഭിക്കും.. ഈ ബാറ്ററി എൽഎഫ്‌പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത ലോ വോൾട്ടേജ് ബാറ്ററികളേക്കാൾ 6 മടങ്ങ് ഭാരം കുറഞ്ഞതാണ് ഈ ലോ വോൾട്ടേജ് ബാറ്ററിയെന്നും 15 വർഷത്തെ ആയുസുണ്ടെന്നും ബിവൈഡി പറയുന്നു.
ബിവൈഡി ഇമാക്സ് 7 , ബിവൈഡി അറ്റോ 3 , ബിവൈഡി സീൽ എന്നിവയ്‌ക്ക് ശേഷം ചൈനീസ് കാർ നിർമ്മാതാവ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണിത് .ലോഞ്ച് ചടങ്ങിൽ, സീലിയൻ 7 ന് ഇതുവരെ 1,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി പറയുന്നു.
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായി മാറിയിരിക്കുകയാണ് ചൈനയുടെ ബിവൈഡി. ബിവൈഡി എന്ന പേരിന്റെ മുഴുവന്‍ പേര് ബില്‍ഡ് യുവര്‍ ഡ്രീം എന്നാണ്. പക്ഷെ ഈ ചൈനീസ് കാര്‍ കമ്പനി മറ്റ് കാര്‍ കമ്പനികളുടെ കരണത്ത് അടിച്ചാണ് വിപണി പിടിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ രണ്ടും കെട്ട കളി.
പല കാര്‍ കമ്പനികളുടെയും വയറ്റത്തടിച്ചു ബിവൈഡി സ്വയം വികസിപ്പിച്ചെടുക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഇലക്ട്രിക് ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, കംപ്യൂട്ടര്‍ ചിപ് എന്നിവയാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ വില കുറയ്‌ക്കാന്‍ കമ്പനിക്ക് കഴിയും. ബിവൈഡിയോട് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ മറ്റ് കമ്പനികളും അവരുടെ കാറുകളുടെ വില കുറയ്‌ക്കേണ്ടി വരികയാണ്. എന്തിന് ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന ലോകപ്രശസ്ത ഇലക്ട്രിക് കാര്‍ ബ്രാന്‍റിന് പോലും ഡിസ്കൗണ്ട് ഇടേണ്ടി വന്നു ബിവൈഡിയോട് പിടിച്ചു നില്‍ക്കാന്‍. അതുപോലെ എക്സ് ഷോറും വീലയേക്കാള്‍ ലക്ഷങ്ങള്‍ ഡിസ്കൗണ്ടിട്ട് വില്‍ക്കുന്ന രീതിയും ഞെട്ടിക്കുന്നത്. സീല്‍ എന്ന ഇലക്ട്രിക് സെഡാന്‍ മൂന്നരലക്ഷത്തോളം രൂപ ഡിസ്കൗണ്ടിട്ടാണ് വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: