മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്.
സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: