കോട്ട : മധ്യപ്രദേശിലെ തംഖാൻ ഗ്രാമത്തിലെ നർമ്മദ പരിക്രമയിൽ പങ്കെടുത്ത ഹിന്ദു ഭക്തരുടെ നേരെ ചില മുസ്ലീങ്ങൾ തുപ്പിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. ഫെബ്രുവരി 17 നാണ് ജിഹാദികളുടെ തെമ്മാടിത്തരം അരങ്ങേറിയത്. ഇതിനെ തുടർന്ന് ദേവാസ് ജില്ലയിലെ ഖത്തേഗാവ് പോലീസ് സ്റ്റേഷൻ പ്രദേശത്ത് ഫെബ്രുവരി 19 ന് ഹിന്ദു സംഘടനകൾ ബന്ദ് ആചരിച്ചു.
ഫെബ്രുവരി 17 ന് നർമ്മദ പരിക്രമയിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന പ്രകാശ് യാദവിനും ഭാര്യയ്‌ക്കും നേരെയാണ് ആക്രമണം നടന്നത്. അന്നേ ദിവസം വൈകുന്നേരം തംഖാൻ പള്ളിക്ക് സമീപം കടന്നുപോകുമ്പോൾ ദമ്പതികളെ ചില ജിഹാദികൾ കളിയാക്കുകയും വഴക്കിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളോട് വളരെ മോശമായി പെരുമാറിയ ജിഹാദികൾ പ്രകാശ് യാദവിന്റെ ഭാര്യയുടെ നേരെ തുപ്പുകയും ചെയ്തു.
ഈ സംഭവം അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്താനായി 19 ന് ബന്ദ് ആചരിച്ചു. പിന്നീട് അവർ കളക്ടർ, എസ്പി, അഡീഷണൽ എസ്പി, എസ്ഡിഎം എന്നിവർക്ക് ഒരു പരാതിയും കൈമാറി. പള്ളിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഹിന്ദു സംഘടനകൾ പരാതിയിൽ പറഞ്ഞു.
തംഖാൻ പള്ളിയിലെ മൗലവിയും അനുയായിയും പരിക്രമയിൽ പങ്കെടുത്ത ഭക്തരോട് മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. പള്ളി നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലാണെന്നും പള്ളിക്കുള്ളിൽ അധാർമികവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ചില സാമൂഹിക വിരുദ്ധർ അനധികൃത ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മെമ്മോറാണ്ടത്തിൽ ആരോപിച്ചു. അനധികൃത ഖനനം അവസാനിപ്പിക്കണമെന്നും ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാക്ടറുകൾ, ബോട്ടുകൾ തുടങ്ങിയ യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
അതേ സമയം ദമ്പതികളെ ആക്രമിച്ചത് മൊഹ്‌സിൻ, അക്രം, ഇസ്ലാം എന്നീ കുറ്റവാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു. കുറ്റവാളികളിൽ ഒരാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. കൂടാതെ എസ്ഡിഎമ്മിന്റെയും തഹസിൽദാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അനധികൃത ഖനനത്തിന് ഉപയോഗിച്ചിരുന്ന വഴി സീൽ ചെയ്തു.
പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: