Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുവര്‍ണ രേഖ

Janmabhumi Online by Janmabhumi Online
Feb 21, 2025, 11:01 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യതലസ്ഥാനം ഭരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രേഖാ ഗുപ്തയെ നിശ്ചയിക്കുമ്പോള്‍ അവര്‍ക്ക് ഉറപ്പുണ്ട് ആ കരങ്ങളില്‍ ദല്‍ഹി സുരക്ഷിതമായിരിക്കുമെന്ന്. സുരക്ഷിത ദല്‍ഹിക്കാണ് പ്രഥമ പരിഗണന എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഷാലിമര്‍ ഭാഗില്‍ നിന്ന് ജയിച്ചാണ് രേഖ നിയമസഭയിലെത്തുന്നത്. ആദ്യമായി എംഎല്‍എയാകുന്ന വ്യക്തി മുഖ്യമന്ത്രി പദവിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.

ബിജെപിയില്‍ നിന്ന് സുഷമ സ്വരാജിന്റെ പിന്‍ഗാമിയായിട്ടാണ് രേഖയെത്തുന്നത്. ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി. ഷീലാ ദീക്ഷിത്, സുഷമ സ്വരാജ്, അതിഷി എന്നിവരാണ് രാജ്യതല സ്ഥാനത്തെ മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍.
1974 ല്‍ ഹരിയാനയില്‍ ജനനം. ദല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ദൗലത് റാം കോളജില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവയ്പ് ഇവിടെ നിന്നായിരുന്നു. 1992 ല്‍ എബിവിപിയില്‍ അംഗമായി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണത്തില്‍, പൊതുപ്രവര്‍ത്തനത്തില്‍ എല്ലാം അനുഭവം ആര്‍ജ്ജിക്കാന്‍ ഇതിലൂടെ സാധിച്ചു. 1995-96 കാലയളവില്‍ ഡിയുഎസ്‌യു ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കൊമേഴ്‌സില്‍ ബിരുദവും മാനേജ്‌മെന്റ് ആന്‍ഡ് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി.

2002 ല്‍ ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഭാരതീയ ജനത യുവമോര്‍ച്ചയുടെ ദര്‍ഹി ഘടകം സെക്രട്ടറിയായി. തുടര്‍ന്ന് സംഘടനയുടെ ദേശീയ സെക്രട്ടറിയായി. 2005 വരെ ഈ പദവിയില്‍ തുടര്‍ന്നു. മഹിളാ മോര്‍ച്ചയുടെ ദല്‍ഹി ഘടകം ജന.സെക്രട്ടറിയായിരുന്നു. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും 2010 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്.

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത് 2007 മുതലാണ്. നോര്‍ത്ത് പീതാംപുര വാര്‍ഡില്‍ നിന്ന് ജയിച്ച് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെത്തി. വനിതാ ക്ഷേമ-ശിശു വികസന സമിതിയുടെ ചെയര്‍പേഴ്‌സണായി. അടുത്ത തെരഞ്ഞെടുപ്പിലും അതേ വാര്‍ഡില്‍ നിന്ന് വിജയിച്ചു, ധനകാര്യ സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി.

2015 ലാണ് രേഖ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ആപ്പിന്റെ ബന്ദന കുമാരിയായിരുന്നു എതിരാളി. അന്ന് 10,978 വോട്ടുകള്‍ക്ക് ബന്ദനയോട് പരാജയപ്പെട്ടു. 2020 ല്‍ രേഖയുടെ പരാജയം 3440 വോട്ടുകള്‍ക്കായിരുന്നു. മൂന്നാമൂഴത്തില്‍ ബന്ദനയെ പരാജയപ്പെടുത്തി രേഖ മുഖ്യമന്ത്രി പദത്തിലെത്തി.

ബിജെപി വനിതാ മുഖ്യമന്ത്രിമാര്‍

ദല്‍ഹി മുഖ്യമന്ത്രിയായി 52 ദിവസം സേവനം അനുഷ്ഠിച്ച സുഷമ സ്വരാജ്( 1998 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ മൂന്ന് വരെ), മധ്യപ്രദേശ് മുഖ്യമന്ത്രിയായി 259 ദിവസം ഭരിച്ച ഉമാ ഭാരതി( 2003 ഡിസംബര്‍ 8 മുതല്‍ 2004 ആഗസ്ത് 23 വരെ), രാജസ്ഥാന്‍ മുഖ്യമന്ത്രിയായി 10 വര്‍ഷം ഭരിച്ച വസുന്ധര രാജെ ( 2003 ഡിസംബര്‍ 8 മുതല്‍ 2008 ഡിസംബര്‍ 13 വരെ), ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ട് വര്‍ഷവും 77 ദിവസവും സേവനം അനുഷ്ഠിച്ച ആനന്ദി ബെന്‍ പട്ടേല്‍ (2014 മെയ് 22 മുതല്‍ 2016 ആഗസ്ത് 7 വരെ) എന്നിവരാണ് ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയായിരുന്നവര്‍. ആ നിരയിലേക്കാണ് രേഖ ഗുപ്തയുടെ കടന്നുവരവ്. മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിച്ച പാര്‍ട്ടിയും ബിജെപിയാണ്.

കുടുംബം

ബിസിനസുകാരനായ മനീഷ് ഗുപ്തയാണ് ഭര്‍ത്താവ്. നികുഞ്ജ് ഗുപ്ത, ഹര്‍ഷിത ഗുപ്ത എന്നിവരാണ് മക്കള്‍.

Tags: Delhi chief MinisterRekha Gupta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോളനിവാസികളെ വോട്ട് ബാങ്കായി കാണുന്ന ആപ്പ് കാലഘട്ടം കഴിഞ്ഞു ; വർഷങ്ങൾക്ക് ശേഷം ദൽഹിയിലെ ചേരി നിവാസികൾക്ക് അച്ഛേ ദിൻ ആരംഭിക്കുന്നുവെന്നും രേഖ ഗുപ്ത

India

വാഗ്ദാനങ്ങൾ നിറവേറ്റിത്തുടങ്ങി രേഖ ഗുപ്ത : ദൽഹിയിലെ ശുദ്ധജല പ്രശ്‌ന പരിഹാരത്തിനായി 5000 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കും

India

ഇത് ചരിത്ര നേട്ടം ; ദൽഹിക്കാർക്കായി ഒരു ലക്ഷം കോടിയുടെ ബജറ്റ് അവതരിപ്പിച്ച് രേഖ ഗുപ്ത : സ്ത്രീകളടക്കം ആരെയും കൈവിടാതെ ബിജെപി സർക്കാർ

India

വികസിത ദൽഹിയുടെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി രേഖ ഗുപ്ത : എഎപി അഴിമതി ചാലുകളാക്കിയ വെള്ളക്കെട്ട് മുതൽ വിദ്യാഭ്യാസം വരെ നേരെയാക്കാൻ ബിജെപി സർക്കാർ

ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്റില്‍ എബിവിപി സംഘടിപ്പിച്ച വിദ്യാര്‍ത്ഥിനി പാര്‍ലമെന്റ് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, മനു ശര്‍മ്മ ഖട്ടാരിയ, ശാലിനി വര്‍മ്മ, അപരാജിത എന്നിവര്‍ സമീപം
India

വികസിതഭാരതം സാക്ഷാത്കരിക്കാന്‍ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം അനിവാര്യം: രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies