ബിക്കാനീർ: പതിനേഴാം വയസിൽ 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിച്ച പവർലിഫ്റ്റർക്ക് ദാരുണാന്ത്യം. വെയ്റ്റ് എടുപ്പിക്കാൻ ട്രെയിനർ സഹായിക്കുന്നതിനിടെ റോഡ് കൈയിൽ നിന്നും വഴുതി വീഴുകയായിരിന്നു. വീഴ്ചയിൽ ജിം ട്രെയിനറുടെ മുഖത്ത് ഇടി കിട്ടുകയും ചെയ്തു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിക്കിടെയാണ് പതിനേഴുകാരിയുടെ ജീവൻ നഷ്ടമായത്.അമിത ഭാരം കഴുത്തിലേക്ക് വന്നതോടെ കഴുത്ത് ഒടിഞ്ഞാണ് അപകടം സംഭവിച്ചത്. യഷ്തികയുടെ പരിശീലകനും സംഭവത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ യഷ്തികയെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചെന്ന് ഡോക്ടർമാര്‍ പറഞ്ഞു.
ജൂനിയർ നാഷ്ണൽ ഗെയിംസില്‍ സ്വർണ്ണ മെഡൽ നേടിയ യഷ്തിക ആചാര്യയ്ക്ക് സ്ക്വാട്ട് പരിശീലനത്തിനിടെ ദാരുണാന്ത്യം.
കഴിഞ്ഞ ബുധനാഴ്ച രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പരിശീലനത്തിനിടെ 270 കിലോ ഭാരം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതിയ റോഡ് യഷ്തികയുടെ കഴുത്തിൽ അമർന്നായിരുന്നു മരണം. ഭാരം താങ്ങാനാകാതെ യാഷ്തികയുടെ കഴുത്ത് തകർന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
270 കിലോ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യഷ്തികയുടെ കൈയില്‍ നിന്നും റോഡ് വഴുതിപ്പോയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജിമ്മിൽ വച്ച് ട്രയിനറിന്റെ സഹായത്തോടെ യഷ്തിക ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: