ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതഭ്രാന്തിന്റെ പുതിയ കേസുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ കാണപ്പെടുന്ന മതതീവ്രവാദത്തിന്റെ ഭീകരമായ രൂപം അതിന്റെ ഉച്ചസ്ഥായിലാണ് നിൽക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും കനത്ത വിദ്വേഷങ്ങളാണ് അനുദിനം അരങ്ങേറുന്നത്.
ബംഗ്ലാദേശിൽ ഈ ദിവസങ്ങളിൽ പുസ്തകമേള നടക്കുകയാണ്. എന്നാൽ അടുത്തിടെ തസ്ലീമ നസ്രീന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു പുസ്തക സ്റ്റാൾ ചില മതമൗലികവാദികൾ ആക്രമിച്ചിരുന്നു. ഇപ്പോള്‍ സ്ത്രീകളുടെ ആര്‍ത്തവ അവബോധത്തിനായി സ്ഥാപിച്ച സ്റ്റാള്‍ ആക്രമിക്കപ്പെട്ടു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. നേരത്തെ നടന്ന ആക്രമണം വീണ്ടും സംഭവിക്കില്ലെന്ന് മുഹമ്മദ് യൂനുസിന്റെ സർക്കാർ ഉറപ്പുനൽകിയിരുന്നുവെങ്കിലും, ഇപ്പോൾ വീണ്ടും പുസ്തകമേള ആക്രമിക്കപ്പെട്ടു. പുസ്തകമേളയിൽ സ്ത്രീകളുടെ ആരോഗ്യത്തിനായി സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന സ്റ്റാളും അടച്ചുപൂട്ടി.
PRAN-RFL എന്ന ഗ്രൂപ്പ് അവരുടെ സ്റ്റാളിൽ “സ്റ്റേ-സേഫ്” എന്ന് പേരിട്ടിരിക്കുന്ന സാനിറ്ററി പപാഡുകൾ പ്രദർശിപ്പിക്കുകയും സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി അവ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം സ്വകാര്യ ഉൽപ്പന്നങ്ങൾ ഇവിടെ എങ്ങനെ വിൽക്കാൻ കഴിയുമെന്ന് പറഞ്ഞ് എതിർത്ത് രംഗത്തെത്തി. ഇത്തരത്തിലുള്ള വിത്പനയെ അധാർമ്മികമെന്ന് വിളിക്കുകയും അത് നീക്കം ചെയ്യണമെന്ന് പറയുകയും ചെയ്തു.
ഇതിനു പുറമെ ബംഗ്ലാ അക്കാദമി ഡയറക്ടർ ജനറൽ മുഹമ്മദ് അസം പുസ്തകമേളയിൽ പുസ്തകങ്ങളല്ലാതെ മറ്റൊന്നും വിൽക്കാൻ പാടില്ലെന്നും അവ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടു. എന്നാൽ ഇവ വിൽക്കുകയല്ല സൗജന്യമായി വിതരണം ചെയ്യുകയാണെന്നാണ് ഗ്രൂപ്പ് അറിയിച്ചത്. എന്നിട്ടും ഇതിനുശേഷവും രണ്ട് സ്റ്റാളുകൾ അടച്ചുപൂട്ടുകയായിരുന്നു. ഇത് മതഭ്രാന്തന്മാർക്ക് മുന്നിൽ യൂനുസ് സർക്കാർ എങ്ങനെ തല കുനിക്കുന്നുവെന്ന് കാണിക്കുന്നതിന്റെ ഉദാഹരണമാണെന്നത് വ്യക്തമാണ്.
അതേ സമയം ബംഗ്ലാദേശിൽ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, സൂഫി സന്യാസിമാരുടെ ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെയുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ച് വരികയാണ്. രാഷ്‌ട്രപിതാവ് മുജീബുറഹ്മാന്റെ വീട് പോലും കത്തിച്ചു. അടുത്തിടെ സരസ്വതി ദേവിയുടെ ക്ഷേത്രം ആക്രമിക്കപ്പെടുകയും വിഗ്രഹങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: