തിരുവനന്തപുരം: ഓള്‍ പാസ് ഒഴിവാക്കല്‍ ഹൈസ്‌കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാനുളള നീക്കത്തില്‍ വിദ്യാഭ്യാസവകുപ്പ്.
മാര്‍ക്ക് വാരിക്കോരി നല്‍കി കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതാണ് ഓള്‍ പാസ് നിര്‍ത്താനുള്ള തീരുമാനം എടുക്കാന്‍ കാരണം. ഈ വര്‍ഷം എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒന്‍പതിലും തുടര്‍ന്ന് പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ.
എട്ടിനും താഴേക്കുള്ള ക്ലാസുകളുലേക്കും ഇത് വ്യാപിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിട്ടുളളത്. ഏഴിലും പിന്നെ താഴേ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനാണ് ശ്രമം.
എഴുത്തുപരീക്ഷക്ക് ആകെ മാര്‍ക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. എന്നാല്‍ മിനിമം മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കില്ല. തീവ്ര പരിശീലനം നല്‍കി അതേ അധ്യയനവര്‍ഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നല്‍കും. 3 മുതല്‍ 9 വരെ യുള്ള ക്ലാസുകളില്‍ കണക്ക്, സയന്‍സ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക പരീക്ഷ നടത്തും. മാര്‍ക്ക് കുറഞ്ഞവര്‍ക്ക് വാര്‍ഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: