തിരുവനനന്തപുരം ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും അപസര്‍പ്പകഥകളും നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രചാരമുള്ളതാകട്ടെ ബി നിലവറയെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ്.
എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞ ബി നിലവറയെ കുറിച്ച് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ തന്റെ അറിവില്‍ ഇതുവരെ തുറന്നിട്ടില്ലെന്ന് ലക്ഷ്മി ഭായ് പറയുന്നു. അതിന്റെ മുമ്പില്‍ ഇരുമ്പഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ടെന്നും ലക്ഷ്മി ഭായ് പറഞ്ഞു.
അതിന്റെ ഒരു വശത്താണ് ബി കല്ലറയുടെ വാതില്‍. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സര്‍പ്പങ്ങളുടെ രൂപമോ ഇല്ല. 2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വച്ച് അഷ്ടമംഗല പ്രശ്നം വച്ചപ്പോള്‍ ദേവജ്ഞന്മാര് വളരെ ശക്തമായി പറഞ്ഞു, ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്.
ഭൂഗര്‍ഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അതിന് കഴിവോ പ്രാപ്തിയോ അറിവോ ഉള്ളൂ കര്‍മിമാര്‍ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തില്‍ പലകാരണങ്ങള്‍ കൊണ്ടാണ് ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും ലക്ഷ്മി ഭായ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: