കൊച്ചി: ശ്രീമൂലനഗരത്തുള്ള ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചെങ്ങമനാട് അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പില്‍ രാജേഷിന്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ 13ന് ഉച്ചക്ക് 2.30ന് സുഹൃത്തിന്റെ വീട്ടില്‍ സ്വന്തം സ്‌കൂട്ടറില്‍ എത്തിയ യുവതി കൈവശം കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സാരമായി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. മേക്കാട് മനക്കപ്പറമ്പില്‍ രമണന്റെയും വിജയയുടെയും മകളാണ്. രണ്ട് കുട്ടികളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: