കോട്ടയം: വെമ്പള്ളിയില്‍ ബാര്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ മദ്യപിക്കാന്‍ എത്തിയ ആളെ് ഗ്ലാസുകൊണ്ട് ആക്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യത്തിന്റെ അളവ് കുറഞ്ഞതിനെ കുറിച്ച് ചോദിച്ചതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
കോട്ടയം കുറവിലങ്ങാട് എം സി റോഡില്‍ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവര്‍ത്തനം ആരംഭിച്ച ബാറിന്റെ ഉദ്ഘാടന ദിവസമാണ് സംഭവം. . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജീവനക്കാരന്‍ രണ്ട് പേരെ ഗ്ലാസുകൊണ്ട് തുടരെ തുടരെ എറിയുന്നതും ഒരാള്‍ ഏറുകൊണ്ട് നിലത്ത് വീഴുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: