വയനാട്: അമ്പലവയലില്‍ ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് വിവരം. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാന്‍ (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യവെയാണ് സല്‍മാന്‍ കുഴഞ്ഞുവീണത്. ആദ്യം അമ്പലവയലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സല്‍മാനെ പിന്നീട് ഇവിടെ നിന്നും മാറ്റിയിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: