പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാനുളള തീരുമാനം മാറ്റി പ്രതി ചെന്താമര.അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമാണ് നിലപാട് മാറ്റം.ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു അറിയിച്ചു.
കുറ്റസമ്മതം നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്‌ക്ക് മുമ്പ് അറിയില്ലായിരുന്നു. അക്കാര്യം ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് പാലക്കാട് സി.ജെ.എം കോടതി ചെന്താമരയുടെ രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: