India

ത്രിവേണീ സംഗമത്തിലെ വെള്ളം കുടിക്കാനും യോഗ്യമാണ് ; വ്യാജ പ്രചാരണം നടത്തുന്നത് വച്ച് പൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്

Published by

ലക്നൗ : മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർ സ്നാനം ചെയ്യുന്നത് അമിത അളവിൽ ബാക്ടീരിയ കലർന്ന ജലത്തിലെന്ന റിപ്പോർട്ടുകൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .

“ഇവിടെ ഇത്തരം ചർച്ചകളിൽ ഏർപ്പെടുമ്പോൾ പോലും, 56.25 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിൽ പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്. സനാതന ധർമ്മം, മാ ഗംഗ, ഇന്ത്യ, അല്ലെങ്കിൽ മഹാ കുംഭം എന്നിവയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയോ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഈ 56 കോടി ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്താനായാണ് ,” യോഗി ആദിത്യനാഥ് പറഞ്ഞു.ഉത്തർപ്രദേശ് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ..

ഗംഗ, യമുന, പുരാണത്തിലെ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണീ സംഗമത്തിലെ വെള്ളം കുടിക്കാനും യോഗ്യമാണ് . ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by