ഇടുക്കി : മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞത്.
കന്യാകുമാരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു വിദ്യാര്‍ത്ഥിനിയും അധ്യാപികയുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപമുളള ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്കോ പോയിന്റിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് ബസ് മറിഞ്ഞത്. കേരള രജിസ്ട്രേഷന് ബസ് ആണ് അപകടത്തില്‍ പെട്ടത്.നാഗര്‍കോവില്‍ സ്ക്കോട്ട് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: