കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരണത്തിന് വിട്ടുകൊടുത്ത കേസിൽ 34 വയസ്സുള്ള ഒരാൾക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ നവംബറിലാണ് ദാരുണമായ സംഭവം നടന്നത്. കുറ്റവാളിയായ രാജിബ് ഘോഷ് എന്ന ഗോബ്രയോട് ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി ആവശ്യപ്പെട്ടു.
ജഡ്ജി ഇന്ദ്രില മുഖോപാധ്യായ മിത്ര ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ചു. കോടതിക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റൊരു ശിക്ഷയും ഇല്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു. കുറ്റകൃത്യം നടന്ന് 80 ദിവസത്തിനുള്ളിലാണ് ശിക്ഷയും വിധിയും വന്നിരിക്കുന്നത് എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ ആവശ്യപ്പെടുന്ന പോക്സോ നിയമത്തിലെ സെക്ഷൻ 6 ന് പുറമേ, 65(2), 118, 137, 140 എന്നീ വകുപ്പുകൾ പ്രകാരവും ഘോഷ് കുറ്റവാളിയാണെന്ന് കണ്ടെത്തി. 7 മാസം പ്രായമുള്ള ഒരു കുഞ്ഞിനെതിരായ കുറ്റകൃത്യത്തിന്റെ തീവ്രതയും ക്രൂരതയും എടുത്തുകാണിച്ചുകൊണ്ട് കുറ്റകൃത്യത്തിന് വധശിക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
അതേ സമയം കുറ്റവാളിക്ക് വീട്ടിൽ പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ പരിപാലിക്കാൻ മറ്റാരുമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ ശിക്ഷ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: