തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്.
ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്.
കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: