പ്രയാഗ്രാജ്: മഹാകുംഭമേള അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഭക്തകോടികള്‍ പ്രയാഗ്രാജിലേക്ക് ഒഴുകുന്നു. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം 36 ദിവസങ്ങള്‍ക്കുള്ളില്‍ 54 കോടി ആളുകളാണ് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നിര്‍വഹിച്ചത്. ആചാരപരമായ ചടങ്ങുകളില്‍ 13.5 കോടി ഭക്തരും പങ്കെടുത്തിട്ടുണ്ട്.
45 ദിവസത്തെ കുംഭമേള അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ റെയില്‍വേ സ്റ്റേഷനിലും മറ്റും തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി. സിങ് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. പ്രയാഗ് രാജിലേക്ക് നാല് അധിക ട്രെയിനുകളുടെ സര്‍വീസുകള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.
അയോദ്ധ്യയെ ആറ് സോണുകളായും 11 സെക്ടറുകളായും തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ഭൂരിഭാഗവും അയോദ്ധ്യയിലും ദര്‍ശനം നടത്തി സരയു നദിയില്‍ സ്നാനവും നിര്‍വഹിച്ചാണ് മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: