പുതുക്കോട്ട: തമിഴ്നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച തര്‍ക്കത്തില്‍ സഹോദരനും സഹോദരിയും മരിച്ചു. സഹോദരന് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രക്ഷിക്കാനായി ഒപ്പം ചാടിയ പതിനെട്ടുകാരനായ സഹോദരനും മുങ്ങി മരിച്ചു.
പുതുക്കോട്ടയില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പവിത്ര രാത്രി വൈകി മൊബാല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ മാതാപിതാക്കള്‍ പലപ്പോഴും വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രിയും പവിത്ര മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട സഹോദരന് മണികണ്ഠന് വഴക്കു പറഞ്ഞു.എന്നിട്ടും പവിത്ര വകവച്ചില്ല. തുടര്‍ന്ന് ദേഷ്യപ്പെട്ട മണികണ്ഠന് ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ചു.
ഇതില്‍ മനംനൊന്ത പവിത്ര വീട്ടിലെ കിണറ്റില്‍ ചാടുകയായിരുന്നു . പവിത്രയെ രക്ഷിക്കാന്‍ മണികണ്ഠനും കിണറ്റിലിറങ്ങിയെങ്കിലും രണ്ട് പേരും മരിച്ചു.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹവും സംസാരിച്ചു. മണികണ്ഠന് ഐടിഐ വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: