ബെംഗളൂരു: കര്‍ണ്ണാടക ബന്നാര്‍ഘട്ടയില്‍ കാര്‍ മരത്തില്‍ ഇടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്മാന് പിഎം ബഷീറിന്റെ മകന് അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. അര്‍ഷ് എംബിഎ വിദ്യാര്‍ത്ഥിയും മുഹമ്മദ് ഉദ്യോഗസ്ഥനുമാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകരുകയുംരണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: