തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും അധ്യാപകനുമായ ശീവരാഹം ബാലകൃഷ്ണന് (94)അന്തരിച്ചു. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത സ്വാതി തിരുനാള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതിസന്ധി എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ അശ്വതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും കെജി ജോര്‍ജിന്റെ ഇലവങ്കോട് ദേശത്തിന് സംഭാഷണവും രചിച്ചു. ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച ശേഷം ദീര്‍ഘകാലം രാജ്ഭവനില്‍ പിആര്ഒയായിരുന്നു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ :രാധ. മക്കള്‍: ശ്യാം കൃഷ്ണ, സൗമ്യ കൃഷ്ണ. മരുമകന്: ശ്യാംകുമാര്‍. നടനും നാടകകൃത്തുമായിരുന്ന പി.ബാലചന്ദ്രന് ഭാര്യാ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: