ന്യൂയോർക്ക് : ബ്രിട്ടീഷ്-അമേരിക്കൻ ഇസ്ലാമിസ്റ്റ് ജേണലിസ്റ്റ് ആയ മെഹ്ദി ഹസന്റെ എക്സിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് തിരികൊളുത്തി. “അമേരിക്കൻ വിമാനങ്ങൾ വീണ്ടും തകർന്നു വീഴട്ടെ” എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ കോവിംഗ്ടൺ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്നാണ് ഇയാൾ ഈ പോസ്റ്റ് ചെയ്തത്.
എന്നാൽ ഓൺലൈനിൽ കനത്ത വിമർശനം വന്നതിനെ തുടർന്ന് മെഹ്ദി ഹസൻ തന്റെ അഭിപ്രായങ്ങളിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതൊരു പരിഹാസ ട്വീറ്റാണെന്നും ഈ പോസ്റ്റിലൂടെ ഇസ്ലാമോഫോബിയയെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലു ട്വീറ്റ് മോശം ആയിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
അത് വീണ്ടും പോസ്റ്റ് ചെയ്തതിന് മറ്റുള്ളവരെ അദ്ദേഹം കുറ്റപ്പെടുത്തി. വീണ്ടും മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് തന്നെ എല്ലാവരും തീവ്രവാദികൾ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേ സമയം മുസ്ലീമല്ലാത്തവരെ ‘കാഫിർ മൃഗങ്ങൾ’ എന്ന് വിളിച്ച അതേ അമേരിക്കൻ പത്രപ്രവർത്തകനാണ് മെഹ്ദി ഹസൻ. ഇസ്ലാമിക പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തെ കുറച്ചു കാലത്തേക്ക് പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: