തിരുവനന്തപുരം: ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ലഘുപുസ്തകം ‘ബിയോണ്ട് ദ ബൈലൈന്‍’ പുറത്തിറക്കി. കേരളത്തിലെ ആദ്യകാല വനിതാമാധ്യമ പ്രവര്‍ത്തകരുടെ ചരിത്രവും നിസ്തുല സംഭാവനകളും കോര്‍ത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മലയാള പത്രപ്രവര്‍ത്തന കാലഘട്ടത്തിന്റെ ഉല്‍പ്പത്തി മുതലുള്ള യാത്രയാണ് പുസ്തകം വിവരിക്കുന്നത്. മനോരമ തമ്പുരാട്ടി, തോട്ടക്കാട്ടു ഇക്കാവമ്മ, അമ്മാളുവമ്മ, റ്റി സി കല്യാണിയമ്മ, ബി കല്യാണിയമ്മ, കെ കല്യാണിക്കുട്ടിയമ്മ, അമ്പാടി കര്‍ത്യായനിയമ്മ, എ വി കുട്ടിമാളു അമ്മ, തങ്കം മേനോന്, ഡോ. പി ബി ലാല്‍കര്‍, വി പാറുക്കുട്ടിയമ്മ, അംനി ശിവറാം, അന്നാ ചാണ്ടി, ആനി തയ്യില്‍, യശോദ ടീച്ചര്‍, തുളസി ഭാസ്കരന്, ലീലാ മേനോന്, ഹലീമ ബീവി എന്നിവരുടെ സംഭാവനകളാണ് പുസ്തകത്തിന്റെ അകത്താളുകളില്‍. മലയാള മാധ്യമ മേഖലയിലെ മുന്‍കാലത്തെ കരുത്തുള്ള വനിതാ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലും സാക്ഷ്യപ്പെടുത്തലും കൂടിയാവുകയാണ് ബിയോണ്ട് ദ ബൈലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: