പ്രയാഗ് രാജ് : മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തിയ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണ്‍ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു.
ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ അന്ന ലെഴ്നേയയും മകന് അകിര നന്ദനും ത്രിവേണിസംഗമത്തില്‍ മുങ്ങി. മൂന്നു പേരും പ്രാര്ത്ഥനകളിലം മുഴുകി. തന്റെ കാവി ജുബ്ബ അഴിച്ചുവെച്ച് വെറും കാവിമുണ്ട് മാത്രം ചുറ്റിയാണ് പവന് കല്യാണ്‍ ഗംഗയില്‍ മുങ്ങിയത്.
തെലുങ്ക് സിനിമാനിര്‍മ്മാതാവ് ത്രിവിക്രം ശ്രീനിവാസും അനുഗമിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായി പ്രചിക്കുകയാണ്. സനാതനധര്‍മ്മത്തിന് വേണ്ടി ആവേശത്തോടെ ഇറങ്ങുന്ന ഉപമുഖ്യമന്ത്രി എന്ന നിലയില്‍ പവന് കല്യാണ്‍ ആന്ധ്രക്കാര് നല്ല വരവേല്പാണ് നല്‍കുന്നത്. തിരുമലയിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പവന് കല്യാണ്‍ നടത്തിയ പദയാത്ര ജനം ഏറ്റെടുത്തിരുന്നു. സനാതനധര്‍മ്മത്തെ ഡെങ്കിപ്പനിയും കൊതുകുകളും പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് നടത്തിയ പ്രസ്താവനയെയും പരസ്യമായി പവന് കല്യാണ്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: