Kerala

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളുടെ ഏഴരകോടി തട്ടിയ 2 ചൈനാക്കാര്‍ അറസ്റ്റില്‍

ആദ്യം അറസ്റ്റു ചെയ്തത് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെയാണ്

Published by

ആലപ്പുഴ: ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടിയിലധികം രൂപ ഓണ്‍ലൈനിലൂടെ തട്ടിയ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റിലായി.ഗുജറാത്ത് പൊലീസ് പിടികൂടിയ തായ്‌വാന്‍ സ്വദേശികളായ വെയ് ചുങ് വാന്‍, ഷെന്‍ വെയ് ഹോ എന്നിവരെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴയില്‍ എത്തിച്ചു.

ഓഹരി വിപണയില്‍ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേര്‍ത്തല സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണില്‍ നടന്ന തട്ടിപ്പില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കേസില്‍ ആദ്യം അറസ്റ്റു ചെയ്തത് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെയാണ്. ഇവര്‍ നല്‍കിയ വിവര പ്രകാരം ഇതര സംസ്ഥാനക്കാരനായ ഭഗവാന്‍ റാമിനെയും പിന്നാലെ നിര്‍മല്‍ ജെയിനെയും പിടികൂടി.ചോദ്യം ചെയ്യലില്‍ ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് വ്യക്തമായി. തുടര്‍ന്നായിരുന്നു ചൈനീസ് പൗരന്മാര്‍ക്കായുള്ള അന്വേഷണം. പ്രതികളെ ബുധനാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക