ശീതയുദ്ധകാലം മുതല്‍ ഭരണ അട്ടിമറികള്‍ക്ക് കുപ്രസിദ്ധമായിരുന്നു, ഇന്നു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്ന യുഎസ്എയ്ഡ്. ആഗോള സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ധനസഹായം എന്ന പേരില്‍ 1961 ല്‍ യുഎസ് പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയാണ്, സ്വതന്ത്ര ഏജന്‍സിയായി ഇതിന് രൂപം നല്‍കിയത്. എന്നാല്‍, ശത്രുക്കള്‍ക്ക് സഹായം നല്‍കുക എന്ന തന്ത്രം ഉപയോഗിച്ചു ഭാരതത്തിനെതിര വര്‍ഷങ്ങളായി യുഎസ്എയ്ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രധാന ഗുണഭോക്താവ് പാകിസ്ഥാനായിരുന്നു. കഴിഞ്ഞ നാല് വര്‍ഷം വിവിധ ശക്തികളുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം നടത്തിയത് അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളാണ്. അതാണിപ്പോള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ത്തിവച്ചത്.
ഭാരത വിരുദ്ധ ഭീകരവാദ ബന്ധങ്ങള്‍
യുഎസ്എയ്ഡ് നേരിട്ട് നല്‍കുന്ന ഫണ്ടിന്റെ പ്രധാന ഗുണഭോക്താവ് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ്എഫ്) ആണ്. 2002-22 കാലഘട്ടത്തില്‍ മാത്രം 16.23 മില്യണ്‍ യുഎസ് ഡോളറാണ് ഇവര്‍ക്ക് ലഭിച്ചത്. ഇത് കൂടാതെ സോറോസിന്റെ വിവിധ സ്ഥാപനങ്ങള്‍ക്ക് 400 മില്യണ്‍ യുഎസ് ഡോളറും 1976 ല്‍ സ്ഥാപിതമായ ‘ടൈഡ്സ് ഗ്രൂപ്പി’ന് 27.05 മില്യണ്‍ യുഎസ് ഡോളറും നല്‍കി.
ഇസ്ലാമിക ഭീകരവാദ ബന്ധമുള്ള സിവിലിയന്‍ ഗ്രൂപ്പുകള്‍ക്ക് ഒഎസ്എഫ് ഇത്തരം ധനസഹായം വീതിക്കുന്നു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് 3.66 ലക്ഷം ഡോളറും ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ഐഎസ്എന്‍എ) 5 ലക്ഷം ഡോളറും ‘അല്‍ മെസാന്‍’ 2 മില്യണ്‍ ഡോളറുമാണ് ഇത്തരത്തില്‍ സ്വീകരിച്ചത്. അമേരിക്കയിലെ പാക് പ്രവാസി സംഘടന ഐഎസ്എന്‍എ കശ്മീരിലെ ഭീകര സംഘടനയായ ‘റൈസ് ഓഫ് കശ്മീരി’ന് ധനസഹായം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐഎസ്എന്‍എയുടെ കാനഡ ഘടകത്തെ മുന്‍പ് നിരോധിച്ചിരുന്നു. യുഎസിലെ കുപ്രസിദ്ധ ഹോളി ലാന്‍ഡ് ഫൗണ്ടേഷന്‍ ഭീകരവാദ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ സംഘടനയാണ് ഐഎസ്എന്‍എ. ഇതിന്റെ ജീവകാരുണ്യ സംഘടനയായ ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഇമാന) 2021 ല്‍ കൊവിഡ് കാലത്ത് ഭാരതത്തെ സഹായിക്കാനെന്ന പേരില്‍ ദശലക്ഷക്കണക്കിന് രൂപ സമാഹരിച്ചു. ഈ പണം സ്വന്തം കീശയിലാക്കുകയാണ് അവര്‍ ചെയ്തത്. പാകിസ്ഥാനിലെ ഫലാഹ്-ഇ-ഇന്‍സാനിയത്ത്, ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ശൃംഖലയുമായി ബന്ധമുള്ള ‘ഹെല്‍പ്പിങ് ഹാന്‍ഡ് ഫോര്‍ റിലീഫ് ആന്‍ഡ് ഡെവലപ്‌മെന്റു’മായി (എച്ച്എച്ച്ആര്‍ഡി) ചേര്‍ന്നാണ് ഇമാന പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ പണം എവിടെ പോയിട്ടുണ്ടാവുമെന്ന് ഊഹിക്കാം. കൂടാതെ യുഎസ് എയിഡും എച്ച്എച്ച്ആര്‍ഡിക്ക് 1.10 ലക്ഷം യുഎസ് ഡോളര്‍ ധനസഹായം നല്‍കി. 2013-ല്‍ യുഎസ്എയിഡ് 1.5 മില്യണ്‍ ഡോളര്‍ ‘മുസ്ലീം എയ്ഡ്’ എന്ന സംഘടനയ്‌ക്കും നല്‍കി. ബംഗ്ലാദേശി യുദ്ധക്കുറ്റവാളിയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെ അനാലിസിസ് വിങ്ങിലെ റിട്ട. ലെഫ്റ്റനന്റ് ജനറലുമാണ് ഇതിന്റെ സ്ഥാപകന്‍. ഇദ്ദേഹം മുന്‍പ് ജമാ അത്തെ ഇസ്ലാമി അമേരിക്കയുടെ ഭാഗമായ അല്‍-ഖിദ്മത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് മുസ്ലീം എയ്ഡും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചു.
ഭാരതവിരുദ്ധ ആഖ്യാന യുദ്ധങ്ങള്‍
നിരവധി ബൗദ്ധിക ആക്രമണങ്ങളാണ് ഭാരതത്തിനെതിരെ ഇക്കാലയളവില്‍ ഇവര്‍ അഴിച്ചുവിട്ടത്. ഒഎസ്എഫിന്റെ മുന്‍ പ്രവര്‍ത്തകന്‍ അരുണിമ ഭാര്‍ഗവ, യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ കമ്മീഷണര്‍ ആയിരുന്നപ്പോള്‍ 2020 മുതല്‍ ഭാരതത്തെ മത സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2024 ല്‍ തെരഞ്ഞെടുപ്പ് ആട്ടിമറിച്ചു ബിജെപി സര്‍ക്കാരിനെ പുറത്താക്കാനുള്ള കോപ്പുകൂട്ടലായിരുന്നു ഇവയൊക്കെയെന്ന് ഇപ്പോള്‍ തെളിയുന്നു.
ഭാരതത്തിലെ ജാതി ഭിന്നിപ്പിനെ വര്‍ഷങ്ങളായി ഇസ്ലാമിക സംഘടനകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വിഭജനത്തിന് ഇന്ധനം പകരാന്‍ യുഎസ്എയ്ഡ് ഒഎസ്എഫിനും
ടൈഡ്സ് ഗ്രൂപ്പ് വഴി പണം നല്‍കി. തുടര്‍ന്ന് നിരവധി വ്യാജ സര്‍വ്വേകള്‍ കൂണു പോലെ പൊട്ടി മുളച്ചു. ഉദാഹരണത്തിന് ജാതി ആഖ്യാനങ്ങള്‍ക്ക് വേണ്ടി തേന്‍മൊഴി സൗന്ദരരാജന്‍ സ്ഥാപിച്ച ‘ഇക്വാലിറ്റി ലാബ്സ്’ എന്ന സ്ഥാപനത്തിന് ഏകദേശം 1.5 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം യുഎസ് എയ്ഡ് നല്‍കി. ഇതിന്റെ സൃഷ്ടികളിലൊന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആയുധമായ ജാതി സെന്‍സസ്.
മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഭാരതത്തെയും ഇസ്രയേലിനെയും ഇത്തരത്തില്‍ ഇക്കൂട്ടര്‍ ആക്രമിക്കുന്നുണ്ട്. പലസ്തീന്റെ പേരില്‍ ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കാന്‍ സ്റ്റീഫന്‍ ഷായെന്ന ജൂതന്റെ നേതൃത്വത്തില്‍ ‘ജ്യൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന സ്ഥാപനത്തിനും കശ്മീരിന്റെ പേരില്‍ ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത വിശ്വനാഥിന്റെ നേതൃത്വത്തില്‍ ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി’നും രൂപം നല്‍കി. അവര്‍ ഇരുവരും മൂന്‍പ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.
സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സ്ഥാപനമായ ‘മെഴ്‌സി കോര്‍പ്‌സ്’ വഴി യുഎസ്എയിഡിന്റെയും ടൈഡ്‌സ് ഗ്രൂപ്പിന്റെയും പണം കശ്മീരിലേക്കും ഒഴുകിയെത്തി. കശ്മീര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ‘മെഴ്‌സി കോര്‍പ്‌സി’ന് ടൈഡ്സ് ഗ്രൂപ്പ് 2014 ല്‍ ധനസഹായം നല്‍കി. മേഴ്‌സി കോര്‍പ്സിന്റെ കശ്മീര്‍ പ്രോഗ്രാം ഡയറക്ടറായിരുന്നത് ഉസ്മാന്‍ റഹീം അഹമ്മദ് എന്ന യുഎസ് പൗരനായിരുന്നു. 1999-ല്‍ ‘കൗണ്‍സില്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍’ എന്ന സംഘടനയില്‍ അംഗമായിരുന്നു ഇയാള്‍. കൂടാതെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി 2012ല്‍ റഹീമിനെ ഭാരതത്തില്‍ നിന്ന് നാടുകടത്തി.
ആഗോള മാധ്യമ നിയന്ത്രണം
ലോകത്തെ പല പ്രധാനമാധ്യമങ്ങള്‍ക്കും യുഎസ്എയ്ഡ് പണം നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ബിബിസി യുഎസ് എയിഡിന്റെ പ്രധാന ഗുണഭോക്താവാണ്. ബ്രിട്ടനിലെ ‘സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ്’ എന്ന സ്ഥാപനം തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് ബിബിസി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതില്‍ ഖലിസ്ഥാന്‍ വാദി പന്നൂണിനെ ആക്ടിവിസ്റ്റായും ഖാലിസ്ഥാനെ ന്യായമായ ഒരാവശ്യമായും അവതരിപ്പിക്കാന്‍ ശ്രമിച്ചത് യുഎസ്എയിഡിന് വേണ്ടിയായിരുന്നു.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഹെന്റി ലൂസ് ഫൗണ്ടേഷന്‍ നടത്തിയ ആഖ്യാനങ്ങള്‍ക്ക് യുഎസ് എയിഡ് ധനസഹായം നല്‍കി. ‘ടൈം മാഗസിന്‍’ സ്ഥാപകനുമാണ് ഹെന്റി ലൂസ്. മോദിയുടെ മുഖ ചിത്രവുമായി ഇറങ്ങിയ ഇതിന്റെ 2019 മെയ് പതിപ്പിന്റെ മുഖലേഖനം ‘ഇന്‍ഡ്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്’ (ഭാരതത്തിന്റെ വിഭജന നായകന്‍) എന്നായിരുന്നു. എച്ച്എല്‍എഫ് അംഗങ്ങള്‍ ദി ഏഷ്യ ഫൗണ്ടേഷന്റെയും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെയും ഭാഗമാണ്. ഇവയ്‌ക്കെല്ലാം ധനസഹായം നല്‍കുന്നത് യുഎസ്എയ്ഡാണ്.
വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നത് പരിശീലിപ്പിക്കുവാന്‍ ദല്‍ഹിയിലെ യുഎസ് എംബസിയും കൊല്‍ക്കത്ത, ലക്നൗ, ഹൈദ്രാബാദ്, ചെന്നൈ, മുംബൈ എന്നിവടങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളും 2019 അവസാനം മുതല്‍ ാെട്ടേറെ വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും നടത്തിയിരുന്നു. തീവ്ര ഇടത് ലിബറലുകളായിരുന്നു ഈ പരിശീലങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. സ്വാഭാവികമായും ഇവര്‍ ഉന്നം വെച്ചത് അവരുടെ കണ്ണിലെ വലത്പക്ഷ വീക്ഷണമായ ഭാരതത്തിലെ ദേശീയപക്ഷ നിലപാടുകളെയാണ്. ഫലത്തില്‍ ദേശീയവാദികളുടെ ആശയപ്രചാരണത്തിനു തടയിടുകയായിരുന്നു ലക്ഷ്യം. ഫോര്‍ഡ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോ
ര്‍ഡും ഒമിദ്യാര്‍, വാപോ, ഒഎസ്എഫ് എന്നീ സ്ഥാപനങ്ങള്‍ ഫണ്ടിങ് നടത്തുന്ന പോയന്റേഴ്‌സ് പ്രൊജക്റ്റ് എന്ന സ്ഥാപനവും ചേര്‍ന്നാണ് വര്‍ക്ക്ഷോപ്പുകള്‍ നടത്തിയത്. ഭാരതത്തിലെ 75,000 ത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കി.
ഇത്തരത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഭാരതത്തെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുഎസ്എഐഡിയുടെ നിഴല്‍ സാന്നിധ്യമുണ്ട്. എന്‍ജിഒകള്‍ മുതല്‍ മാധ്യമങ്ങള്‍വരെ, തീവ്രവാദ സംഘടനകള്‍ മുതല്‍ രാഷ്‌ട്രീയ സ്വാധീനം വരെ പണം നല്‍കി വാങ്ങി ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളിലെല്ലാം യുഎസ് എഐഡിയുടെ വിരലടയാളങ്ങള്‍ കാണാം. ഇവയെല്ലാം അതിജീവിച്ച മിന്നും വിജയമാണ് ബിജെപി 2024 ല്‍ നേടിയത്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: