മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ചലച്ചിത്ര പത്രപ്രവർത്തകന്‍ പല്ലിശേരി. ഒരു കാലത്ത് മമ്മൂട്ടിയുമായി വളറെ അടുപ്പം ഉണ്ടായിരുന്നെങ്കിലും വളർന്നപ്പോള്‍ താരം എല്ലാം മറന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമ മംഗളത്തില്‍ ഞാന്‍ ചാർജ് എടുത്തതിന് പിന്നാലെ മമ്മൂട്ടിയുടെ കുറച്ച് ഫോട്ടോ എടുക്കാന്‍ ഞാന്‍ ഒരു ഫോട്ടോഗ്രാഫറെ വിട്ടു. മമ്മൂട്ടി അന്ന് പറഞ്ഞത് ‘നീ ആദ്യം പോയി മംഗളത്തിന് തീ വെച്ച് വാ.. എന്നിട്ട് ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്ന് തരാം’ എന്നാണ്. എത്ര അഹങ്കാരമാണെന്ന് ആലോചിച്ച് നോക്കെന്നും അദ്ദേഹം പറയുന്നു
പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്നിട്ടും ഞാന്‍ ചാർജ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യലക്കത്തിലെ കവർ മമ്മൂട്ടിയുടേതായിരുന്നു. എന്തോ എനിക്ക് ആ മനുഷ്യനെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് വേറെ ഒരു പരിവേഷവും ഇല്ല. ഒരു പക്ഷെ ന്യൂനപക്ഷമായിരിക്കാം, അങ്ങനെ പല കാരണവും ഉണ്ടായിരിക്കാം. വേറെ ഒരു ഗുണവും ഉണ്ടായിട്ടില്ല, അങ്ങനെ ഒരു അവസ്ഥയില്‍ എത്തിച്ചിട്ടുമില്ല’ പല്ലിശ്ശേരി പറയുന്നു.
ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാറില്ല. എന്തെങ്കിലും കാര്യം ഉണ്ടെങ്കില് ഞാന്‍ മെസേജ് ഇടും. എന്നാല്‍ അതിന് ഉത്തരവും ലഭിക്കാറില്ല. എന്തുകൊണ്ട് വിരോധം ഉണ്ടായി എന്ന് ചോദിച്ചാല്‍ മമ്മൂട്ടി വലുതായില്ലേ. അകാശത്തോളം വളർന്ന് നില്‍ക്കുന്ന അദ്ദേഹം താഴേക്ക് നോക്കുമ്പോള്‍ എന്നെ ഒരു ഉറുമ്പിനെ പോലെയാണ് തോന്നുക. ആ ഉറുമ്പിനെ അദ്ദേഹത്തിന് വേണമെങ്കില്‍ ബൂട്ടിട്ട് ചവിട്ട് അരയ്‌ക്കാം. പക്ഷെ എന്നെ അതിന് പറ്റുന്നുള്ളു. അത് തന്നേയുള്ളു. അല്ലാതെ വേറെ എന്താണ്.
മമ്മൂട്ടിക്ക് ഞാന്‍ ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. പ്രൊഫഷണല്‍ രംഗത്ത് സഹായങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു. പരസ്പരം സ്വകാര്യ ദുഃഖങ്ങള്‍ പറയുന്ന അത്രയും അടുപ്പം ഞങ്ങള്‍ക്ക് ഇടയിലുണ്ടായിരുന്നു. ക്വാളിറ്റിയുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷെ വളർന്ന് വരുമ്പോള്‍ മറ്റുള്ളവർ പറയുന്ന കള്ളങ്ങള്‍ കേട്ട് പെരുമാറിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. അങ്ങനേയും കുറെ ആളുകള്‍ ഇപ്പോള്‍ ഉണ്ടല്ലോയെന്നും അദ്ദേഹം പറയുന്നു
സി ബി ഐ ഡയറിക്കുറിപ്പിന്റെ അവസാനം ഭാഗം ചെയ്യുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ട് ഒന്ന് കാണാനാകുമോ എന്ന് അന്വേഷിച്ചു. ‘ആ വന്നോളു കാണാം, പക്ഷെ സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ഇല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണ്ട് മമ്മൂട്ടിയുടെ ബെഡ്റൂമിലേക്ക് കടക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞാല്‍ അനുവാദം ഉണ്ടായിരുന്ന ഒരാള്‍ ഞാനായിരുന്നു. അങ്ങനെയുള്ള ഞാന്‍ ചെന്നിട്ട് കാണാന്‍ പറ്റിയില്ലെങ്കില്‍ വേണ്ടെന്ന് പറഞ്ഞു.
അന്ന് ഞാന്‍ പോയെങ്കിലും മമ്മൂട്ടിയെ കാണാതെ എസ് എന്‍ സ്വാമിയുടേയും മറ്റ് ചിലരുടേയും അഭിമുഖങ്ങള്‍ എടുത്ത് പോരുകയാണുണ്ടായത്. എന്നിട്ടും എനിക്ക് യാതൊരു പരാതിയും ഇല്ല. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാല്‍ ഒന്നും നിങ്ങള്‍ കൊണ്ടുപോകില്ല. എത്ര സമ്പത്ത് ഉണ്ടായാലും ഓരോ പ്രായത്തിന് അനുസരിച്ചുള്ള ആഹാരം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ. എനിക്ക് പറ്റണമെന്നില്ല. പിന്നെ എന്തുണ്ടായിട്ട് എന്ത് കാര്യം. അവിടെയാണ് എനിക്ക് മോഹന്‍ലാലിനെ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: