തിരുവനന്തപുരം: കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണം.
ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു.
പരുക്കേറ്റ ഇരുവരെയും കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചത്.
ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ് റോഡില്‍ നിന്നിരുന്ന ആന യുവാക്കളെ ആക്രമിച്ചത്. രണ്ട് ദിവസം മുമ്പ് ശാസ്താംനടയില്‍ നിന്നും ഏതാണ്ട് 8 കിലോമീറ്റര്‍ അകലെ വനത്തില്‍ ബാബു എന്നയാളെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: