മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബുമായുള്ള പോരാട്ടത്തില്‍ തടവിലായ ഛത്രപതി സാംബാജി ഏറ്റുവാങ്ങേണ്ടിവരുന്ന കരളലിയിക്കുന്ന പീഢനങ്ങള്‍ കാണാന്‍ കഴിയാതെ തീയറ്ററില്‍ പൊട്ടിക്കരയുന്ന പ്രേക്ഷകര്‍ വാര്‍ത്തയാവുകയാണ്. ചാട്ടവാറടിയും വാളുകൊണ്ടുള്ള മുറിവും ഏറ്റ ഛത്രപതി സാംബാജിയുടെ ശരീരത്തില്‍ ഉപ്പുതേയ്‌ക്കുന്ന രംഗം പ്രേക്ഷകരെ കരയിക്കുന്നതായി വാര്‍ത്തകള്‍.
സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന പ്രേക്ഷകരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍:
When people caught a glimpse of the torture Aurangzeb inflicted upon Chhatrapati Sambhaji Maharaj. pic.twitter.com/nRIbO4efkS
— Tushar ॐ♫₹ (@Tushar_KN) February 16, 2025
സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന പ്രേക്ഷകരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഹാരാഷ്‌ട്രയുടെ അഭിമാനമാണ് ഛത്രപതി ശിവജിയും ശിവജിയുടെ മകന്‍ ഛത്രപതി സാംബാജിയും. ഛത്രപതി സാംബാജിയുടെ മുഖത്ത് ചുട്ടുപഴുത്ത കമ്പികളും കയറ്റുന്നുണ്ട്. പ്രാണന്‍ പോകുന്ന അനുഭവമായിട്ടും വേദനയുടെ ഒരു ഞരക്കം പോലും ഛത്രപതി സാംബാജി പുറപ്പെടുവിച്ചില്ല. സാംബാജിയുടെ വീരകഥയുടെ കെട്ടഴിക്കുന്ന സിനിമയാണ് വിക്കി കൗശന്‍ നായകനാവുന്ന ഛാവ ഛാവ എന്നാല്‍ സിംഹക്കുട്ടി എന്നാണര്‍ത്ഥം. വീരശിവജിയുടെ മകനായ ഛത്രപതി സാംബാജിയാണ് ഈ മറാത്തയുടെ ഈ സിംഹക്കുട്ടി. തുര്‍ക്കികളോടും മുഗളന്മാരോടും അഫ്ഗാന്‍കാരോടും പൊരുതിയ ഹിന്ദുരാജാവിന്റെ കഥ. എന്നിട്ടും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാതെ പിടിച്ചുനിന്ന ശിവജി കുടുംബത്തിന്റെ വീരകഥ. അതാണ് ഛാവ.
ഛത്രപതി സാംബാജിയുടെ ചോരയൊലിക്കുന്ന മുറിവുകളില്‍ ഉപ്പുതേയ്ക്കുന്ന ഔറംഗസീബ് ചക്രവര്‍ത്തിയുടെ അനുയായി:
resistance to Mughal, Turk, Afghan; who uphold hinduism but not convert to islam.#Chhaavapic.twitter.com/6PR7CUrX3T
— Ram.🇮🇳🇮🇱 (@fornaxAR) February 16, 2025
ഛാവ കളക്ഷനില്‍ വൈകാതെ 150 കോടിയില്‍ എത്തിയേക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം. ആ നിലയിലാണ് പേക്ഷകരുടെ തിയറ്ററിലേക്കുള്ള ഒഴുക്ക്. നാല് ദിവസത്തില്‍ 70 കോടിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു കളക്ഷന്‍. ഭാഗ്യനടിയായി കരുതുന്ന രസ്മിക മന്ദനയാണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: