കോഴിക്കോട്: കളന്‍തോട് എംഇഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ഥികളെ ലാത്തി വീശി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
രണ്ടാഴ്ച മുമ്പും കോളേജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി റാഗ് ചെയ്‌തെന്നാരോപിച്ചായിരുന്നു തമ്മിലടി. മര്‍ദനമേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് മിന്‍ഹാജ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ തമ്മിലടിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: