ന്യൂഡൽഹി: ചൈനയിൽ നിർമ്മിച്ച ഡ്രോൺ പ്രദർശിപ്പിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം . ഇന്ത്യയുടെ ഡ്രോൺ വ്യവസായത്തെ അധിക്ഷേപിച്ചാണ് പുതിയ വീഡിയോയിൽ ചൈനയിൽ നിർമ്മിച്ച ഡ്രോൺ രാഹുൽ പ്രദർശിപ്പിക്കുന്നത് .
രാഹുൽ ബോധപൂർവ്വം രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സ്മിത് ഷാ പറഞ്ഞു . ‘ ഇന്ത്യൻ ഡ്രോൺ വ്യവസായത്തെക്കുറിച്ചുള്ള സമഗ്രമായ വിമർശനം, അതും, “ഇറക്കുമതി നിരോധിച്ച” ഒരു ചൈനീസ് ഡ്രോൺ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ചെയ്തത് . നിരോധിത ചൈനീസ് ഡിജെഐ ഡ്രോൺ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇന്ത്യയുടെ ഡ്രോൺ വ്യവസായത്തെ തള്ളിക്കളയുന്നു ‘ എന്നും സ്മിത് ഷാ പറയുന്നു.
ഡ്രോൺ പറത്താൻ ഡ്രോൺ പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങളും സ്മിത് ഷാ തന്റെ വീഡിയോയിൽ ചോദിക്കുന്നു . ‘ 2022 മുതൽ ഇന്ത്യയിൽ ഡിജെഐ ഡ്രോണുകൾ നിരോധിച്ചിരിക്കുന്നു. ഈ ഡ്രോൺ എങ്ങനെയാണ് രാഹുൽ സ്വന്തമാക്കിയത്? ഡ്രോൺ നിയമങ്ങൾ 2021 എല്ലാ ഡ്രോണുകളും ഡിജിറ്റൽസ്കൈയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കുന്നു. ഇത് അങ്ങനെ ചെയ്തിരുന്നോ? ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. രാഹുലിന് അത് ഉണ്ടായിരുന്നോ? അയാളുടെ താമസസ്ഥലവും ഓഫീസും റെഡ് സോണിലായിരിക്കാം. ഡ്രോൺ പറത്തുന്നതിന് മുമ്പ് അയാൾക്ക് MoCA/MHA യിൽ നിന്ന് ക്ലിയറൻസ് ലഭിച്ചിരുന്നോ?നിയമങ്ങൾ അയാൾക്ക് ബാധകമല്ലേ? എന്നും സ്മിത് ഷാ ചോദിച്ചു.
കഴിഞ്ഞ ദിവസം ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈയും രാഹുലിനെതിരെ രംഗത്ത് എത്തിയിരുന്നു . രാജ്യത്തെ താഴ്‌ത്തിക്കെട്ടി ചൈനയെ പുകഴ്‌ത്തിപ്പറയുന്ന രാഹുലിന്റെ പ്രകൃതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: