വാഷിംഗ്ടൺ : ബംഗ്ലാദേശ് ജയിലിൽ കഴിയുന്ന ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് യുകെ ആസ്ഥാനമായുള്ള ഹിന്ദു സംഘടന യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുളസി ഗബ്ബാർഡിന് കത്ത് നൽകി.
ഭഗവദ്ഗീതയെ സാക്ഷിയാക്കി യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ആയി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് നൽകിയത് . ‘ ചിൻമയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനും ഹിന്ദുക്കൾക്കെതിരായ പീഡനം തടയാൻ യൂനുസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ശ്രമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം നവംബർ 25 നാണ് ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായത് . യൂനുസ് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ പിന്തുണ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: