India

പോലീസിന്റെ താക്കീതുകൾ വക വച്ചില്ല : ഉയർന്ന ശബ്ദത്തിൽ ബാങ്ക് വിളിച്ച മസ്ജിദിന് പതിനായിരം രൂപ പിഴ ; ഉച്ചഭാഷിണികൾ കണ്ടുകെട്ടി

Published by

ഡെറാഡൂൺ : ഉയർന്ന ശബ്ദത്തിൽ ബാങ്ക് വിളി നടത്തിയ മസ്ജിദിന് പതിനായിരം രൂപ പിഴ ചുമത്തി പോലീസ് . ഡോയിവാല പ്രദേശത്തെ മസ്ജിദിൽ നിന്നാണ് ഉച്ചഭാഷിണിയിലൂടെ ഉച്ചത്തിൽ ബാങ്ക് വിളിച്ചത് .

മുൻപും ഇത്തരത്തിൽ ബാങ്ക് വിളിച്ചപ്പോൾ പോലീസ് പള്ളിക്കമ്മിറ്റിയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു . വീണ്ടും അതേ രീതിയിൽ ബാങ്ക് വിളിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പള്ളിയിലെ ഇന്റസാമിയ കമ്മിറ്റിയ്‌ക്ക് 10,000 രൂപ പിഴ ചുമത്തുകയും ഉച്ചഭാഷിണി കണ്ടുകെട്ടുകയും ചെയ്തു.

ഡെറാഡൂൺ ജില്ലയിലെ പല പള്ളികളിൽ നിന്നും ഇത്രയും വലിയ ശബ്ദത്തിൽ ബാങ്ക് വിളിക്കുന്നതായി പരാതികൾ വരുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ എസ്എസ്പി അജയ് സിംഗ് ഡെറാഡൂൺ പോലീസിന് നിർദേശം നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by