അമേത്തി ; 20 വർഷത്തിനുശേഷം അമേത്തിയിലെ പഞ്ച ശിഖർ ശിവ ക്ഷേത്രത്തിൽ പൂജ നടത്തി. കനത്ത പോലീസ് സുരക്ഷയ്ക്കിടേയാണ് ഹവനം അടക്കമുള്ള ചടങ്ങുകൾ നടന്നത് . വലിയ ഭക്തജനക്കൂട്ടമാണ് ‘ഹർ-ഹർ മഹാദേവ്’ മുഴക്കി ക്ഷേത്രത്തിലെത്തിയത്.
ഉത്തർപ്രദേശിലെ അമേത്തി ജില്ലയിലെ മുസാഫിർഖാന ഔറംഗാബാദ് ഗ്രാമത്തിലാണ് ഈ ക്ഷേത്രം . 120 വർഷങ്ങൾക്ക് മുമ്പ് ദളിത് വിഭാഗത്തിൽപ്പെട്ട ജേതുറാം നിർമ്മിച്ച ഈ ക്ഷേത്രം, കഴിഞ്ഞ 20 വർഷമായി പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ കയ്യേറി അടച്ചുപൂട്ടുകയായിരുന്നു.
മുമ്പ് ക്ഷേത്രം പൂജാരി ഗണേഷ് തിവാരിയുടെയും കുടുംബത്തിന്റെയും കീഴിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു, എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ കുടിയേറാൻ നിർബന്ധിതരായി. ഇതിനുശേഷം മുസ്ലീങ്ങൾ ക്ഷേത്രം കയ്യേറി, ആരാധന നിർത്തി.
പഞ്ച് ശിഖർ ശിവക്ഷേത്രം വിട്ടുകിട്ടണമെന്ന് ഗ്രാമവാസികൾ യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു . തുടർന്ന് യോഗിയുടെ പ്രത്യേക നിർദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിൽ ഭക്തർക്കായി ക്ഷേത്രം വീണ്ടും തുറക്കുകയായിരുന്നു .
അക്രമങ്ങൾ ഉണ്ടായാൽ വച്ചു പൊറുപ്പിക്കില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിൽ അഭിമാനം തോന്നുന്നുവെന്നും, ഇത് ഹിന്ദുക്കളുടെ വിജയമാണെന്നുമാണ് ഭക്തർ ഒന്നടങ്കം പറഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: