വാരാണസി : മഹാകുംഭമേളയിലും, അതിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ വീടുകളിലും മോഷണം നടത്തിയ യുവാവ് പിടിയിൽ . വാരണാസിയിലെ ജയ്ത്പുര സ്വദേശി മുഹമ്മദ് ഇസ്ലാമാണ് പിടിയിലായത് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 25 ലക്ഷം രൂപയുടെ ആഭരണങ്ങളും പത്ത് ലക്ഷം രൂപയും കണ്ടെടുത്തു.
വാരണാസിയിൽ നിന്ന് മഹാ കുംഭമേളയ്‌ക്ക് പോകുന്ന ഭക്തരുടെ വീടുകൾ ലക്ഷ്യമാക്കി മോഷണം നടത്തിയിരുന്നയാളാണ് ഇസ്ലാം . ഒപ്പം പ്രയാഗ് രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്തും മോഷണം നടത്തി . അടുത്തിടെ ശിവ്പൂർ, കാന്റ് പ്രദേശങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തി. നഗരത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇസ്ലാമിലേയ്‌ക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: