പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ മാല കവര്‍ന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.പത്തനംതിട്ട ചന്ദനപള്ളിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
ഉഷ ആണ് പിടിയിലായത്. ചന്ദനപള്ളി സ്വദേശി മറിയാമ്മ സേവ്യറിന്റെ (84) മാലയാണ് കവര്‍ന്നത്. ഉഷ മറിയാമ്മയുടെ വീട്ടില്‍ മുന്‍പ് വീട്ടുജോലി ചെയ്തിരുന്നു.
മറിയാമ്മയുടെ വീട്ടിലെത്തി ,വയോധികയുടെ തലയില്‍ തുണിയിട്ട ശേഷം മാല കവര്‍ന്ന് കടക്കുകയായിരുന്നു. ഉഷ വീട്ടില്‍ നിന്നും നടന്ന് പോകുന്നത് മറിയാമ്മയുടെ ബന്ധു കണ്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: